പോ​ഷ​ണ്‍ എ​ക്‌​സ്പ്ര​സി​ന് സ്വീ​ക​ര​ണം
Friday, September 20, 2019 12:04 AM IST
കൊല്ലം: കു​ട്ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​ഷ​ക മാ​സാ​ചാ​ര​ണ​ത്തിന്‍റെ പ്ര​ച​ര​ണാ​ര്‍​ഥ​മു​ള്ള പോ​ഷ​ന്‍ എ​ക്‌​സ്പ്ര​സ് ജി​ല്ല​യി​ല്‍ എ​ത്തി. ഇ​ത്തി​ക്ക​ര ഐസി​ഡി​എ​സി​ലെ ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ സ്വീ​ക​ര​ണം ന​ട​ന്നു. ജ​ന​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ആ​യി​രം ദി​വ​സ​ത്തിന്‍റെ പ്രാ​ധാ​ന്യം, പോ​ഷ​കാ​ഹാ​രാ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, അ​നീ​മി​യ - ഡ​യ​റി​യ മു​ക്ത ഭാ​ര​തം, വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര​ശു​ചി​ത്വം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ചി​ത്ര​പ്ര​ദ​ര്‍​ശ​ന​വും ബോ​ധ​വ​ല്‍​ക്ക​ര​ണ​വു​മാ​ണ് പോ​ഷ​ണ്‍ എ​ക്‌​സ്പ്ര​സി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ ന്യൂ​ട്രി​ഷ​ന്‍ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.
ക​ല്ലു​വാ​തു​ക്ക​ല്‍ പാ​രി​പ്പ​ള്ളി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ലൈ​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എം.​അം​ബി​ക കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.
എ​ളു​പ്പ​ത്തി​ല്‍ ത​യ്യാ​റാ​ക്കാ​വു​ന്ന പോ​ഷ​ക​മൂ​ല്യ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത് .
ആ​റു വ​യ​സുവ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ളും ത​യ്യാ​റാ​ക്കി​യി​രു​ന്നു. ത​ദ്ദേ​ശീ​യ​മാ​യി ല​ഭി​ക്കു​ന്ന​വ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യ​മേ​ള​യും വ്യ​ത്യ​സ്ത​മാ​യി. അം​ഗ​ന്‍​വാ​ടി വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന അ​മൃ​തം ന്യൂ​ട്രി മി​ക്‌​സ് പൊ​ടി ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​മാ​യ രു​ചി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.
ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, അ​മ്മ​മാ​ര്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​യും ആ​ക​ര്‍​ഷ​ക​മാ​യി.
പോ​ഷ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ്രീ​പ്രൈ​മ​റി, പ്രൈ​മ​റി കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ വി​ള​ര്‍​ച്ച പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കൃ​ഷ്ണ​വേ​ണി പ​റ​ഞ്ഞു. സ്‌​കൂ​ള്‍- കോ​ളേ​ജ് ത​ല​ത്തി​ല്‍ കൗ​മാ​ര​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ളും ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തും.
ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഗീ​താ​കു​മാ​രി, ഐ​സിഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി​ജു റേ​ച്ച​ല്‍, ഇ​ത്തി​ക്ക​ര സി.​ഡി​പി​ഒ എ​ല്‍. ര​ഞ്ജി​നി, ബ്ലോ​ക്ക്- ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, സ്റ്റു​ഡ​ന്‍​ഡ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.