കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡ് ദു​രി​താ​വ​സ്ഥ​യി​ൽ
Friday, September 20, 2019 12:04 AM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡ് ദു​രി​താ​വ​സ്ഥ​യി​ൽ. ബ​സ് ഉ​ട​മ​ക​ൾ അ​ന​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും അ​തി​നെ​ല്ലാം പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ.
ബസ് ​സ്റ്റാൻഡിലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​ ഇ​വി​ടെ ബ​സു​ക​ളു​ടെ അ​ടി​ഭാ​ഗം ത​ട്ടി യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചു വ​രു​ന്നു. ബ​സു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഈ ​വെ​ള്ള​ക്കെ​ട്ട് ക​യ​റി​യി​റ​ങ്ങു​മ്പോ​ൾ മ​ലി​ന​ജ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്.
സാ​ധാ​ര​ണ ഗ​തി​യി​ൽ സ്റ്റാ​ൻഡുക​ൾ​ക്ക് ഉ​ള്ളി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​റി​ല്ല.​എ​ന്നാ​ൽ ഇ​വി​ടെ സ്റ്റാ​ൻഡിനു​ള്ളി​ൽ ത​ന്നെ ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്തു വ​രു​ന്നു. തു​ട​ക്ക​ത്തി​ൽ അ​ഞ്ച് ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ മാ​ത്ര​മാ​യി​രു​ന്നു മൗ​നാ​നു​മ​തി. ഇ​പ്പോ​ഴ​ത് ഇ​രു​പ​തോ​ള​മാ​യി​ട്ടു​ണ്ട്.​ഇ​വ​രു​ടെ വ​ട്ടം ക​റ​ക്ക​ലും ചു​റ്റി​ക്ക​റ​ക്ക​വും യാ​ത്ര​ക്കാ​ർ​ക്കും ബ​സു​ക​ൾ​ക്കും ഒ​രേ പോ​ലെ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ​പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ൾ കൈയ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.​ മ​റു​ഭാ​ഗ​ത്ത് പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.
സ്റ്റാ​ൻഡിന്‍റെ മ​ധ്യ​ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന ഓ​ട​യു​ടെ മൂ​ന്ന് സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. ഈ ​ഭാ​ഗം ഒ​ഴി​വാ​ക്കി വേ​ണം ബ​സു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ. ഇ​വി​ടം അ​പ​ക​ട ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു. സ്വ​കാ​ര്യ ബ​സ്റ്റാ​ൻഡിനോ​ടു ചേ​ർ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന​ശാ​ല.​
ഇ​തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡ് വ​ഴി​യാ​ണ്.​ ഇ​തു​മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വി​ടേ​ക്കെ​ത്തു​ന്ന​വ​ർ സ്റ്റാ​ന്‍റിലൂ​ടെ ചീ​റി​പ്പാ​യു​ക​യും വാ​ഹ​നം പാ​ർ​ക്കു ചെ​യ​തു വ​രി​ക​യും ചെ​യ്യു​ന്നു.​കൂ​ടാ​തെ മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ നീ​ണ്ട നി​ര​യും ഇ​പ്പോ​ൾ സ്റ്റാ​ൻഡിനു​ള്ളി​ലാ​ണ്.
മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്റ്റാ​ന്‍റു വ​ഴി​യാ​ക്കി​യ​ത് നി​ർ​ത്ത​ൽ ചെ​യ്യ​ണ​മെ​ന്ന ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും ന​ഗ​ര​സ​ഭ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. അ​ന്യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന ഒ​രു ബോ​ർ​ഡു സ്ഥാ​പി​ക്കാ​ൻ പോ​ലും ന​ഗ​ര​സ​ഭ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
നൂ​റോ​ളം സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഈ ​ബസ് സ്റ്റാൻഡിൽ വ​ന്നു പോ​കു​ന്ന​ത്.​ ഇ​വ​യി​ൽ നി​ന്നെ​ല്ലാം ദി​നം​പ്ര​തി 20 രൂ​പ വെ​ച്ച് ന​ഗ​ര​സ​ഭ ഈ​ടാ​ക്കി വ​രു​ന്നു​ണ്ട്. എ​ന്നി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ അ​നാ​സ്ഥ കാ​ട്ടു​ക​യാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ പ​രാ​തി.