കോ​വി​ൽ​ത്തോ​ട്ടം ദേ​വാ​ല​യ​ത്തി​ൽ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, September 19, 2019 10:32 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ . ​ആ​ബേ​ൽ ലൂ​ഷ്യ​സ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. തി​രു​ന്നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ . വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ബോ​ബി ജോ​സ് ക​പ്പൂ​ച്ച​ൻ, ഫാ.​സെ​പ്രി​യാ​ൻ ഫെ​ർ​ണാാ​ണ്ട​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ്, ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ബേ​ൽ ലൂ​ഷ്യ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യും .വൈ​കു​ന്നേ​രം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

24 ന് ​പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​യ്യ​നാ​ൾ​ ദി​നാ​ഘോ​ഷം. 27ന് ​രാ​വി​ലെ 6.30ന് ​ലെ​ത്തോ​ർ​മാ​രു​ടെ പ്ര​ദ​ക്ഷി​ണ​വും വൈ​കുന്നേരം നാലിന് ​സ​ന്ത​മേ​ശ​യും ന​ട​ത്തും. രാത്രി ഏഴിന് അ​മ്മ​യോ​ടൊ​പ്പം എ​ന്ന തി​രു​ക​ർ​മ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും .

28 ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. . രാ​വി​ലെ ഏഴിന് കു​ട്ടി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കുന്നേരം നാലിന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വിന്‍റെ പ​ര​സ്യ വ​ണ​ക്ക പ്ര​തി​ഷ്ഠാ തി​രു​ക​ർ​മം. വൈ​കുന്നേരം അഞ്ചിനുള്ള സാ​യാ​ഹ്ന പ്രാ​ർ​ഥ​ന തി​രു​ക​ർ​മ​ങ്ങ​ൾ.

തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. തി​രു​ന്നാ​ൾ ദി​ന​മാ​യ 29 ന് ​രാ​വി​ലെ 6.30 ന് ​സാ​ൻ​സി​യോ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ . ​ആ​ൽ​ബ​ർ​ട്ട് ക​പ്പു​ച്ച​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും . 9 ന് ​അ​ഭി​വ​ന്ദ്യ പി​താ​വി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വാ​രാ​പ്പു​ഴ അ​തി​രൂ​പ​താ എ​മ​രി​ത്തൂ​സ് ആ​ർ​ച്ച് ബി​ഷ​പ്പ് റ​വ . ഡോ . ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വൈ​കുന്നേരം നാലിന് ​ഫാ. ജോ​സ​ഫ് ജോ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ൻ ഭാ​ഷ​യി​ലു​ള്ള കൃ​ത​ജ്ഞ​താ​ബ​ലി . തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ക്കും .