ദേ​ശീ​യ​പാ​ത വി​ക​സ​നം: അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്യ​ണം: ജി​ല്ലാ ക​ളക്ട​ര്‍
Wednesday, September 18, 2019 11:48 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത 66 ന്‍റെ ​വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന നി​ര്‍​മാ​ണ​ങ്ങ​ളെ​ല്ലാം ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. അം​ഗീ​ക​രി​ക്ക​പ്പെ​ട്ട അ​ലൈ​ന്‍​മെ​ന്‍റില്‍ സ്ഥാ​പി​ച്ച ക​ല്ലു​ക​ളു​ടെ സ്ഥി​തി​വി​വ​ര പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് അ​ന​ധി​കൃ​ത ഇ​റ​ക്കു​ക​ള്‍ സ്വ​യം നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ക​ള​ക്ട​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് സ​ര്‍​വെ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്ഥാ​പി​ച്ച ക​ല്ലു​ക​ള്‍​ക്ക് സ്ഥാ​ന​വ്യ​ത്യാ​സ​മോ വ്യ​തി​യാ​ന​മോ സം​ഭ​വി​ച്ചോ എ​ന്നാ​ണ് മു​ഖ്യ​മാ​യും പ​രി​ശോ​ധി​ച്ച​ത്. ക​ല്ലു​ക​ളു​ടെ സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റാ​ണ് അ​ലൈ​ന്‍​മെ​ന്‍റ് പ്ര​കാ​ര​മാ​ണോ ക​ല്ലു​ക​ള്‍ എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കേ​ണ്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി കൈ​ക്കൊ​ള്ള​ണം. പ​രി​ശോ​ധ​ന അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് സ​ര്‍​വെ ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യും വേ​ണം. കാ​ല​താ​മ​സം വ​രു​ത്തി​യാ​ല്‍ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ളക്ട​ര്‍ മു​ന്ന​റി​യി​പ്പും ന​ല്‍​കി.

നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ പ​രാ​തി​ര​ഹി​ത​മാ​യി ന​ട​പ്പി​ലാ​ക്കി ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നാ​കും. ഇ​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി സ​ഹ​ക​ര​ണം ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്തി​യാ​കും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത സ്പെ​ഷല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. സു​മീ​ത​ന്‍ പി​ള്ളയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് അ​നു​ബ​ന്ധ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​ത്.

സ്പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ എം ​വി​പി​ന്‍ കു​മാ​ര്‍, ഉ​ഷാ​കു​മാ​രി, സ​ജീ​ദ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ നി​ഷ, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ് ശി​വ​ദാ​സ​ന്‍, റ​ഹ്മാ​ന്‍, സ​ര്‍​വെ സൂ​പ്ര​ണ്ട് എ​സ് സു​നി​ല്‍ കു​മാ​ര്‍, ഹെ​ഡ് സ​ര്‍​വെ​യ​ര്‍ എ​ച്ച് എ​സ് രാ​ജ​ശേ​ഖ​ര​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, സ​ര്‍​വെ​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​നാ​സ​ര്‍​വെ ന​ട​പ​ടി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​ട​പ​ടി​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.