കൂട്ടുകാരന് കൂടൊരുക്കാം പദ്ധതി: ഇർഫാന്‍റെ വീ‌ടിന് തറക്കല്ലിട്ടു
Wednesday, September 18, 2019 11:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സ​ഹ​പാ​ഠി​യു​ടെ വീ​ടെ​ന്ന സ്വ​പ്ന​ത്തി​ന് നി​റം പ​ക​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീസ് സ്കിം​ വി​ദ്യാ​ർ​ഥി​ക​ൾ. കൂ​ട്ടു​കാ​ര​ന് കൂ​ടൊ​രു​ക്കാം എ​ന്ന പ​ദ്ധ​തി പ്ര​കാ​രം സ​ഹ​പാ​ഠി​യാ​യ ആ​ദി​നാ​ട് വ​ട​ക്ക്, ക​ണി​യാ​ന്‍റ​യ്യ​ത്ത് ഇ​ർ​ഫാ​നാ​ണ് വീ​ട് വെ​ച്ച് ന​ൽ​കു​ന്ന​ത്.

2009 ൽ ​ഇ​ർ​ഫാ​നും ബാ​പ്പ​യും ഉ​മ്മ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഉ​മ്മ മ​ര​ിച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബാ​പ്പ അ​ന്നു മു​ത​ൽ ത​ള​ർ​ന്ന് കി​ട​പ്പി​ലാ​ണ്.​ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു വ​യ​സു​കാ​ര​നാ​യി​രു​ന്ന ഇ​ർ​ഫാ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ദി​നാ​ട് യുപിഎ ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​രി​യും ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളിൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​യാ​യ ഇ​ർ​ഫാ​നും പി​ന്നീ​ട് ജീ​വി​ത​ദു​രി​ത​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര.​ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ കൈ​താ​ങ്ങാ​യി സ​ഹ​പാ​ഠി​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ര​ന് സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ കു​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. ഈ ​സ്വ​പ്ന​ഭ​വ​ന​ത്തിന്‍റെ ശി​ലാ​സ്ഥാ​പ​നം കു​ല​ശേ​ഖ​ര​പു​രം കു​ഴി​വേ​ലി മു​ക്കി​ന് സ​മീ​പം കാ​പ്പ​ക്സ് ചെ​യ​ർ​മാ​ൻ പി. ​ആ​ർ. വ​സ​ന്ത​ൻ നി​ർ​വ്വ​ഹി​ച്ചു.

നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​റ്റ​ത്ത് രാ​ജ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ അ​ദ്ധ്യ​ക്ഷ എം ​ശോ​ഭ​ന,ക​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശ്രീ​ലേ​ഖാ കൃ​ഷ്ണ​കു​മാ​ർ, എ​ൻ സി ​ശ്രീ​ക​മാ​ർ, സി ​വി​ജ​യ​ൻ പി​ള്ള , സ്കൂ​ൾ മാ​നേ​ജ​ർ വി ​രാ​ജ​ൻ പി​ള്ള, തുടങ്ങി​യവർ പ്രസംഗിച്ചു.
സ്കൂ​ളി​ലെ വി​ദ്യാ​ർഥി​നി ശ​ര​ണ്യ​യു​ടെ മാ​താ​വ് ര​ജ​നി വീ​ട് നി​ർമാ​ണ​ത്തി​നു​ള്ള ആ​ദ്യ സം​ഭാ​വ​ന​യാ​യി പ​തി​നാ​യി​രം രൂ​പ ച​ട​ങ്ങി​ൽ വ​ച്ച് സ്കൂൾ മാ​നേ​ജ​ർ വി. ​രാ​ജ​ൻ പി​ള്ള​ക്ക് കൈ​മാ​റി.