എ​എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു എ​എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു
Wednesday, September 18, 2019 11:47 PM IST
ച​വ​റ​സൗ​ത്ത്: ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​നോ​ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മൂ​ന്ന് പേ​രെ റി​മാ​ന്‍റ് ചെ​യ്തു. കാ​വ​നാ​ട് മു​ക്കാ​ട് സ്വ​ദേ​ശി ഡാ​നി​ഷ് ഭ​വ​ന​ത്തി​ല്‍ ഡാ​നി​ഷ് ജോ​ര്‍​ജ് (34), പ​ന്മ​ന ചി​റ്റൂ​ര്‍ മൈ​ക്കാ​ത്ത​റ പ​ടീ​റ്റ​തി​ല്‍ മ​നു (34), ച​വ​റ മു​കു​ന്ദു​പു​രം പു​ത്ത​ന്‍ കാ​വി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ പ്ര​മോ​ദ് (24), എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍റ് ചെ​യ്ത​ത്.

ച​വ​റ സ്വ​ദേ​ശി​യാ​യ കൊ​ച്ച​നി​യു​ടെ സ​ഹോ​ദ​ര​നെ ബാ​റി​ലെ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വി​നോ​ദ് കൊ​ച്ച​നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വി​ര​ല​ട​യാ​ളം എ​ടു​ത്തി​രു​ന്നു എ​ന്നും ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് വീ​ട് ക​യ​റി അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ തെ​ക്കു​ഭാ​ഗം സി​ഐ.​മു​ഹ​മ്മ​ദ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്ത​ലു​ള​ള പോ​ലീ​സ് പൊ​ന്മ​ന​യി​ലെ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത തു​രു​ത്തി​ല്‍ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് പേ​ര്‍​ക്കാ​യു​ള​ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.