ബാ​ബു​കൂ​ട്ടു​ങ്ങ​ൽ അ​വാ​ർ​ഡ് ഉ​ച്ച​മ​ര​പ്പ​ച്ച​യ്ക്ക്
Wednesday, September 18, 2019 11:47 PM IST
കൊ​ല്ലം: അ​ധ്യാ​പ​ക​നും നി​രൂ​പ​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ബാ​ബു കൂ​ട്ടു​ങ്ങ​ലി​ന്‍റെ പേ​രി​ൽ യു​വ​മേ​ള പ​ബ്ലി​ക്കേ​ഷ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​വാ​ർ​ഡ് ഷാ​ന​വാ​സ് പോ​ങ്ങ​നാ​ടി​ന്‍റെ ഉ​ച്ച​മ​ര​പ്പ​ച്ച എ​ന്ന കൃ​തി​യ്ക്ക്. 10001 രൂ​പ​യും ശി​ല്പ​വു​മാ​ണ് അ​വാ​ർ​ഡ്. ന​വം​ബ​ർ 10 ന് ​കൊ​ല്ല​ത്തു അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

കാ​ൻ​സ​ർ രോ​ഗ അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന അ​നു​ഭ​വ​സാ​ക്ഷ്യ​മാ​യ ഓ​ർ​മ്മ​യാ​ണ് ഉ​ച്ച​മ​ര​പ്പ​ച്ച. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​വാ​ൻ ഈ ​കൃ​തി​ക്ക് ക​ഴി​യു​ന്നു​വെ​ന്ന് വി​ജ​യ​ൻ കോ​ട​ഞ്ചേ​രി, എ​ൻ.​സു​നി​ൽ, പി.​ഉ​ഷാ​കു​മാ​രി എ​ന്നീ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.