കൊ​ടി​ക്കു​ന്നി​ല്‍ റെ​യി​ല്‍​വേ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ ചെ​യ​ര്‍​മാ​ൻ
Wednesday, September 18, 2019 11:47 PM IST
കൊല്ലം: കൊ​ടി​ക്കു​ന്നി​ല്‍ സുരേഷ് എംപിയെ റെ​യി​ല്‍​വേ തിരുവനന്തപുരം ഡിവിഷണൽ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ ചെ​യ​ര്‍​മാ​നായി തെരഞ്ഞെടുത്തു.

തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നി​ല്‍ വ​രു​ന്ന എംപി​മാ​രു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​രു​മാ​യി ച​ര്‍​ച്ച ചെ​യ്യു​ക, എംപി​മാ​ര്‍​ക്ക് റെ​യി​ല്‍​വേ​യി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ജ​ന​റ​ല്‍ മാ​നേ​ജ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മൂ​ന്ന് മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ എംപി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് കൂ​ട്ടാ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കു​ക, റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​താ​യി ഉ​റ​പ്പു വ​രു​ത്തു​ക, യോ​ഗ​ത്തി​ല്‍ എംപി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മി​നി​ട്ട്സ് ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍റെ ചു​മ​ത​ല​ക​ളാ​യി ഉ​ള്ള​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണ് ഡി​വി​ഷ​ന്‍ ത​ല​ത്തി​ല്‍ എംപി​മാ​ര്‍ ചെ​യ​ര്‍​മാ​നാ​യി മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​രു​ന്ന​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എംപി​യെ​യാ​ണ് ചെ​യ​ര്‍​മാ​നാ​യി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്.