ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​നം സ്വ​പ്നം ക​ണ്ട വ്യ​ക്തി: ഹ​രി​കു​മാ​ർ
Wednesday, September 18, 2019 11:45 PM IST
കൊ​ല്ലം: ഡോ.​ബി.​എ.രാ​ജാ​കൃ​ഷ്ണ​ൻ കൊ​ല്ലം ന​ഗ​ര​വി​ക​സ​നം സ്വ​പ്നം ക​ണ്ട വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് സി​നി​മാ​സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​ക്തി​യും സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ബി.​എ. രാ​ജാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​വി​ക​സ​ന​ത്തെ​കു​റി​ച്ച് എ​പ്പോ​ഴും അ​ടു​പ്പ​മു​ള്ള​വ​രോ​ട് അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്യു​മാ​യി​രു​ന്നു. കൊ​ല്ല​ത്തൊ​രു മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​വ്ര​മാ​യ സ്വ​പ്ന​മാ​യി​രു​ന്നു. അ​മി​ത​ലാ​ഭ​കൊ​തി​യി​ല്ലാ​ത്ത ബി​സി​ന​സു​കാ​ര​നാ​യി​രു​ന്നു.

ഭാ​ഷാ നി​ഘ​ണ്ടു​വി​ൽ ഡോ​ക്ട​ർ എ​ന്ന പ​ദ​ത്തി​ന്‍റെ അ​ർ​ഥം ഭി​ഷ്വ​ഗ​ര​ൻ എ​ന്ന​തി​ലു​പ​രി മ​നു​ഷ്യ​സ്നേ​ഹി, സാ​മൂ​ഹ്യ​ജീ​വി, സാം​സ്കാ​രി​ക നാ​യ​ക​ൻ എ​ന്നി​വ​യെ​ല്ലാ​മാ​ണെ​ന്ന് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​ബി.​എ. രാ​ജാ​കൃ​ഷ്ണ​നെ​ന്നും ഹ​രി​കു​മാ​ർ പ​റ​ഞ്ഞു.

സി​നി​മാ​ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ അ​വ​സാ​ന റീ​ലു​ക​ളി​ൽ സി​നി​മ​യ്ക്ക് വേ​ഗ​ത കൂ​ടി കൂ​ടി വ​രും. അ​തു​പോ​ലെ​യാ​ണ് ത​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ലെ ഡോ. ​ബി.​എ. രാ​ജാ​കൃ​ഷ്ണ​ന്‍റെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം. ല​ളി​ത​വും സ​ര​ള​വും ദീ​പ്ത​വു​മാ​യ ഒ​രു ശൈ​ലി അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി. പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ച​വ​റ കെ.​എ​സ്. പി​ള​ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​എം. അ​ൻ​സാ​രി, ബി. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.