ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Wednesday, September 18, 2019 11:45 PM IST
കു​ള​ത്തൂ​പ്പു​ഴ: റോ​ഡ് നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്ന വ​ള​വി​ല്‍ പി​ക്അ​പ് വാ​നു​മാ​യി എ​തി​രെ​യെ​ത്തി​യ ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പ​ണി ചെ​യ്തു വ​രു​ന്ന ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി ന​ന്ദു​വെ​ന്നു വി​ളി​ക്കു​ന്ന ന​ന്ദ​കു​മാ​ര്‍(24), നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ സ്വ​ദേ​ശി സൂ​ര​ജ്(22) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​ല്ലു​വെ​ട്ടാം​കു​ഴി ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തെ വ​ലി​യ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​നും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊ​ഴി​ലാ​ളി​യാ​യ ന​ന്ദു കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ൻ​ചി​റ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ച്ചാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​നോ​ക്കി​യി​രു​ന്ന​ത്.

പ​തി​വു​പോ​ലെ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു​വ​ന്ന പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സൂ​ര​ജ് വ​ഴി​യി​ൽ വ​ച്ച് ലി​ഫ്റ്റ് ചോ​ദി​ച്ച് ന​ന്ദു​വി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ല്‍ ഒ​പ്പം ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പെ​ട്ട് ഏ​റെ​നേ​രം റോ​ഡി​ൽ കി​ട​ന്ന യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​ന​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കു​ള​ത്തൂ​പ്പു​ഴ എ​സ് ഐ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ജീ​പ്പി​ലാ​ണ് ക​ട​ക്ക​ല്‍ താ​ലൂ​ക്ക്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.