ദേ​ശീ​യ​ഭാ​ഷാ വി​വാ​ദം ഹി​ന്ദു​രാ​ഷ്ട്രം ല​ക്ഷ്യ​മി​ട്ട്: പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍
Wednesday, September 18, 2019 11:45 PM IST
കൊ​ല്ലം: രാ​ജ്യ​ത്തി​ന് ഒ​രു ദേ​ശീ​യ​ഭാ​ഷ വേ​ണ​മെ​ന്നും അ​ത് ഹി​ന്ദി ആ​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള​താ​ണെ​ന്ന് സി​പി​ഐ കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക എ​ന്നു​ള്ള​ത് ബി​ജെ​പി​യു​ടെ അ​ജ​ണ്ട​യാ​ണ്.

സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ളി​യം ഭാ​ര്‍​ഗ​വ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ ര​ചി​ച്ച് പ്ര​ഭാ​ത് ബു​ക്ക്ഹൗ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച സ​മ​ര​ത്ത​ണ​ലി​ല്‍ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹി​ന്ദു​രാ​ജ്യം എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. അ​ധി​കാ​ര​ത്തി​ന്‍റെ ശ​ക്തി ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​ത്തെ​യും കോ​ട​തി​ക​ളെ​യും വ​രു​തി​യി​ല്‍ നി​ര്‍​ത്താ​നു​ള്ള ഭ​ര​ണാ​ധി​കാ​രി​യു​ടെ ഹു​ങ്കി​നെ​തി​രെ ശ​ക്തി​യാ​യ സ​മ​രം ഉ​യ​ര്‍​ന്നു​വ​രേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം സ്ഥാ​ന​മാ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്ന ചി​ന്ത വ​ള​ര്‍​ന്നു​വ​രു​ന്ന ഇ​ക്കാ​ല​ത്ത് ആ​ശാ​ന്‍റെ സ്മ​ര​ണ​ക​ള്‍ ശ​ക്തി പ​ക​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ന്‍ അ​നി​രു​ദ്ധ​ന്‍, ജി ​ലാ​ലു, വെ​ളി​യം ഭാ​ര്‍​ഗ​വ​ന്‍റെ മ​ക​ള്‍ മ​ഞ്ജു, ജെ ​ചി​ഞ്ചു​റാ​ണി, ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, ആ​ര്‍ രാ​ജേ​ന്ദ്ര​ന്‍, ആ​ര്‍ വി​ജ​യ​കു​മാ​ര്‍, പ്ര​ഫ. സു​ല​ഭ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.