തൃക്കണ്ണമംഗലിൽ സം​യു​ക്ത ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു
Tuesday, September 17, 2019 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര : തൃ​ക്ക​ണ്ണ​മം​ഗ​ൽ ഗ്രേ​സ് ന​ഗ​ർ, വി​ജ​യ് ന​ഗ​ർ എ​ന്നീ റ​സി​ഡെ​ന്‍റ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു.
ഡിവൈഎ​സ്പി ​ബി. വി​നോ​ദ് കു​ടും​ബ സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു . ഗ്രേ​സ് ന​ഗ​ർ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യക്ഷ​നാ​യി​രു​ന്നു.
ഗ്രേ​സ് ന​ഗ​ർ കു​ടും​ബ ഡ​യ​റ​ക്ട​റി ന​ഗ​ര സ​ഭാ കൗ​ൺ​സി​ല​ർ ലീ​ന ഉ​മ്മ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ത​ഹ​സീ​ൽ​ദാ​ർ എ. ​തു​ള​സീ​ധ​ര​ൻ​പി​ള്ള ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് വി​ജി കൊ​ല്ലം, പ്രഫ: മാ​ത്യൂ​സ് എ​ബ്ര​ഹാം, കെ.​സി ജോ​ർ​ജ്, ജോ​ൺ ക​ളീ​ല​ഴി​ക​ത്ത്, ജെ​യിം​സ് പി. ​ബേ​ബി, സി. ​എ​ൻ ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.