ജീ​വി​ത​വി​ജ​യം വാ​ട്സ് ആ​പ്പി​ല്‍ തി​ര​യ​രു​ത്: ജി​ല്ലാ കള​ക്ട​ര്‍
Tuesday, September 17, 2019 11:59 PM IST
കൊല്ലം: ക​ഠി​നാ​ധ്വാ​ന​വും അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വു​മാ​ണ് ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും വാ​ട്സ് ആ​പ്പി​ല്‍ അ​ത് തി​ര​യു​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്നും ജി​ല്ലാ ക​ളക് ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​ട്ടി​യം ക്രി​സ്തു ജ്യോ​തി​സ് ആ​നി​മേ​ഷ​ന്‍ സെ​ന്‍ററി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ര്‍​ഥി​ക​ള്‍ സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​വ​രും പൗ​ര​ബോ​ധം ഉ​ള്ള​വ​രു​മാ​യി വ​ള​ര​ണം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കാ​തി​രു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ പു​തി​യ ത​ല​മു​റ​യ്ക്ക് ല​ഭി​ക്കു​ന്നു. ഇ​തി​നെ വി​ജ്ഞാ​ന സ​മ്പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കള​ക്ട​ര്‍ പ​റ​ഞ്ഞു.
ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കം ​റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് അ​ന്‍​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡോ. ​എം എം ​ഷാ​ജി, ജ​യ​കു​മാ​ര്‍, ആ​ര്‍ സ​ന്തോ​ഷ്, ഹ​രി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.

താന്നി പാലം റോഡിൽ
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊല്ലം: ഇ​ര​വി​പു​രം പാ​ലം താ​ന്നി പാ​ലം റോ​ഡി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നാ​ളെ മു​ത​ല്‍ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.