ജി​ല്ലാ കാ​യി​ക​മേ​ള 20 മു​ത​ൽ കൊ​ല്ല​ത്ത്
Tuesday, September 17, 2019 11:08 PM IST
കൊ​ല്ലം: ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ കാ​യി​ക​മേ​ള 20മു​ത​ൽ 22വ​രെ കൊ​ല്ലം ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​ദേ​വ​രാ​ജ​ൻ, എം.​അ​നി​ൽ​കു​മാ​ർ, കെ.​പി.​സു​ധീ​ശ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഒ​ളി​ന്പ്യ​ൻ സു​രേ​ഷ്ബാ​ബു മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും അം​ഗീ​കൃ​ത ക്ല​ബു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് മൂ​വാ​യി​ര​ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.
കാ​യി​ക​താ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. വി​വി​ധ പ്രാ​യ​പ​രി​ധി​യി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ 150 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 500,300,200 രൂ​പ നി​ര​ക്കി​ൽ പ്രൈ​സ് മ​ണി​യും ന​ൽ​കും.
അ​സോ​സി​യേ​ഷ​ൻ രാ​ജ്യ​ത്ത് ന​ട​ത്തു​ന്ന കാ​യി​ക​മേ​ള​യി​ൽ സ​മ്മാ​ന​ത്തു​ക ന​ൽ​കാ​റി​ല്ല. താ​ര​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സാ​ന്പ​ത്തി​ക പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ലും വി​ജ​യി​ക​ൾ​ക്ക് ഇ​വി​ടെ സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന​ത്.
വി​ജ​യി​ക​ൾ​ക്ക് ഇ​തു​കൂ​ടാ​തെ കേ​ര​ള​ത്തി​ലെ ആ​ദ്യ അ​ത് ല​റ്റി​ക് കോ​ച്ച് ജി.​തോ​മ​സ് മെ​മ്മോ​റി​യ​ൽ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ സൗ​ക​ര്യ​വും സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.
എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ൽ​കും. മേ​ള​യി​ൽ 60 ഒ​ഫി​ഷ്യ​ൽ‌​സും ഉ​ണ്ടാ​കും. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് പാ​ലാ​യി​ൽ ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.
അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ജി​ൽ​ന, സു​ഗി​ന, ഒ.​പി.​സ​യ​ന എ​ന്നി​വ​ർ ഈ ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 20ന് ​രാ​വി​ലെ ഒ​ന്പ​തി​ന് എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി ജോ​ൺ ഡാ​നി​യേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
കൊ​ല്ല​ത്ത് ര​ണ്ട് സ്പോ​ർ​ട്ട്സ് ഹോ​സ്റ്റ​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടെ ഒ​രു സി​ന്ത​റ്റി​ക് ട്രാ​ക്ക് ഇ​ല്ലാ​ത്ത​ത് താ​ര​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.
ഇ​ത് പ​രി​ഹ​രി​ക്കാ​ൻ കൊ​ല്ല​ത്ത് അ​ടി​യ​ന്തി​ര​മാ​യി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.