മ​ദ്യ​പി​ച്ച് വാഹനമോടിച്ച പോ​ലീ​സു​കാ​ര​നെ സ​ഹാ​യി​ച്ചതിന് എ​സ് ഐ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ
Tuesday, September 17, 2019 11:08 PM IST
പ​ത്ത​നാ​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സു​കാ​ര​ന്‍റെ വൈ​ദ്യ പ​രി​ശോ​ധ​ന വൈ​കി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് എ​സ്ഐ ക്ക് ​സ​സ്‌​പെ​ൻ​ഷ​ൻ.
എസ്ഐ എ​ന്‍.അ​ശോ​ക് കു​മാ​റി​നെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 14 ന് ​ക​മു​കം​ചേ​രി ചി​റ്റാ​ശേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ൽ ലീ​വി​ലു​ള്ള ച​ക്കു​വ​ര​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ൻ ബി​ജു​വി​ന്‍റെ വാ​ഹ​നം വെ​ട്ടി​ത്തി​ട്ട സ്വ​ദേ​ശി വി​ജ​യ​ന്‍റെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു​വെ​ങ്കി​ലും പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​സ് ഐ ​അ​ശോ​ക് കു​മാ​ര്‍ സ്വീ​ക​രി​ച്ച​ത്.
ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തോ​ടെ​യാ​ണ് റൂ​റ​ൽ എ​സ് പി ​അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ് ഐ​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ക​യും ഒ​ത്തു​തീ​ർ​പ്പാ​ക്കി വി​ടാ​ൻ ക​ഴി​യു​ന്ന പ​രാ​തി​ക​ളി​ൽ പോ​ലും ദി​വ​സ​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത​ട​ക്കം നി​ര​വ​ധി ആ​ക്ഷേ​പം എ​സ്ഐ​ക്കെ​തി​രെ ഇ​തി​ന് മു​ന്‍​പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.