കൃ​ഷി ചെ​യ്ത​പ്പോ​ൾ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി
Tuesday, September 17, 2019 11:08 PM IST
ച​വ​റ: ത​രി​ശ് ഭൂ​മി കൃ​ഷി ചെ​യ്ത​പ്പോ​ൾ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. 20 വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന ഭൂ​മി​യി​ലാ​ണ് ഉ​ഴു​ത് മ​റി​ച്ച് നെ​ൽ​കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ത്ത​ത്.

വ​ട​ക്കും​ത​ല മു​ല്ല​ക്കേ​രി വാ​ർ​ഡി​ലെ കൃ​ഷി​യാ​ണ് വ​ൻ വി​ജ​യ​മാ​യ​ത്. വ​ട​ക്കും​ത​ല മു​ല്ല​ക്കേ​രി പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ഒ​രേ​ക്ക​ർ വ​സ്തു​വി​ലാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. പ്ര​സ​ന്ന​കു​മാ​ർ ത​ന്നെ​യാ​ണ് കൃ​ഷി​യു​ടെ മേ​ൽ​നോ​ട്ട​വും ന​ട​ത്തി​യ​ത്.

കൊ​യ്ത്തു​ൽ​സ​വം പ​ൻ​മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ ​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് ജ​യ​പ്ര​കാ​ശ്, പ്ര​സ​ന്ന​കു​മാ​ർ, ബ​ൽ​റാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.