ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ന്‍ ടി​പ്പ​റി​ന​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു
Tuesday, September 17, 2019 12:21 AM IST
പ​ത്ത​നാ​പു​രം: പി​ട​വൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ന്‍ മ​രി​ച്ചു. പി​ട​വൂ​ര്‍ വ​ല്ല്യാ​നേ​ത്ത് കോ​ട്ടൂ​ര്‍​തെ​ക്കേ​തി​ല്‍ പി.​എ​ന്‍. ജോ​സ​ഫ്- പ​രേ​ത​യാ​യ ദീ​നാ​മ്മ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ന്‍ ജി​തി​ന്‍ ജോ​സ​ഫ്(21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​പി​ട​വൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ മു​ന്നി​ൽ പോ​യ ലോ​റി​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ലോ​റി​യു​ടെ വ​ശ​ത്ത് ത​ട്ടി റോ​ഡി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ എ​തി​രെ വ​ന്ന ടി​പ്പ​റി​ന്‍റെ പി​ന്‍​വ​ശ​ത്തെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​യു​ന്നു. പ​രി​ക്കേ​റ്റ ജി​തി​നെ നാ​ട്ടു​കാ​ര്‍ അ​തു​വ​ഴി വ​ന്ന കാ​റി​ല്‍ ക​യ​റ്റി കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ടി​ച്ചി​ട്ട ത​ടി​ലോ​റി നി​ര്‍​ത്താ​തെ പോ​യി. മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് മാ​താ​വ് ദീ​നാ​മ്മ മ​ര​ണ​പ്പെ​ട്ട​ത്. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര സ്ഥാ​ന​മാ​യ ഫ്‌​ളി​പ്കാ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നാ​ണ് ജി​തി​ന്‍. സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.