എ​എ​സ്ഐ​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം
Monday, September 16, 2019 10:57 PM IST
ച​വ​റ ​തെ​ക്കും​ഭാ​ഗം: എ​എ​സ്ഐ​യു​ടെ വീ​ട്ടി​ല്‍​ക്ക​യ​റി അ​ക്ര​മി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​നോ​ദി​ന്‍റെ ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.
തി​ങ്ക​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വി​നോ​ദി​ന്‍റെ ഭാ​ര്യ​യും അ​മ്മ​യും കു​ട്ടി​ക​ളും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള​ളു.
വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന സം​ഘം വീ​ടി​ന്‍റെ ഭി​ത്തി​യി​ല്‍ വാ​ളു കൊ​ണ്ട് വെ​ട്ടു​ക​യും ക​സേ​ര​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു എ​ന്ന് കാ​ണി​ച്ച് ആ​ണ് വി​നോ​ദി​ന്‍റെ ഭാ​ര്യ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു മു​മ്പ് ച​വ​റ സ്വ​ദേ​ശി കൊ​ച്ച​നി വി​നോ​ദി​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.