യു​വ​തി​യെ അ​ക്ര​മി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Monday, September 16, 2019 10:54 PM IST
ശാ​സ്താം​കോ​ട്ട: സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​യ്ക്കി​ട​യി​ൽ യു​വ​തി​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി നി​ധി​ൻ (28)നെ​യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​ടൂ​രി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ യു​വ​തി​യോ​ട് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നു ശാ​സ്താം​ന​ട​യി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ല​യ്ക്കു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്നു യു​വ​തി​യെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത ശൂ​ര​നാ​ട് പോ​ലീ​സ് പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.