ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം
Monday, September 16, 2019 10:54 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​യും ജ​ന​സൗ​ഹൃ​ദ ഇ​ട​ങ്ങ​ളാ​ക്കി മാ​റ്റി​യ​തി​ന് ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബോ​ർ​ഡു​ക​ൾ, കു​ടി​വെ​ള്ളം, ടി​വി, പ​ത്രം, ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ ബോ​ർ​ഡു​ക​ൾ, മെ​ന്പ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ, ഫോ​ൺ ന​ന്പ​രു​ക​ൾ, പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന സ​മ​യം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​നും വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഐ​എ​സ്ഒ അം​ഗീ​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു.