പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ത്ത് ഹോ​ളി ട്രി​നി​റ്റി സ്കൂ​ൾ
Monday, September 16, 2019 10:53 PM IST
തേ​വ​ല​ക്ക​ര: തേ​വ​ല​ക്ക​ര ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​ക പ​ഠ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ് ഈ ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശീ​യ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത നേ​ടി​യ​ത്.
സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ന്ന വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലും ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടി​യാ​ണ് ദേ​ശീ​യ​ത​ല​ത്തേ​ലേ​ക്ക് മ​ത്സ​രി​ക്കാ​നാ​യി പോ​കു​ന്ന​ത്. കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച എ​എ​സ്ഐ.​എ​സ് സി ​സം​സ്ഥാ​ന ത​ല വോ​ളി​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ജി​ത് ഉ​ദ​യ​ന്‍, ഗോ​പൂ കൃ​ഷ്ണ​ന്‍, അ​ഭ​യ് സു​രേ​ഷ് , സം​ഗീ​ത് സ​ന്തോ​ഷ്, വൈ​ഷ്ണ​വ് എ​ന്നി​വ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും സ​ഹ​ദ് ഷി​ഹാ​ബ്, അ​ഭി​ഷേ​ക് ഉ​ദ​യ​ന്‍, അ​തു​ല്‍ ജ​റോം, ഗ്രേ​സ​ണ്‍ ജോ​സ്, അ​ന​ശ്വ​ര്‍, ശ​ബ​രീ​നാ​ഥ്, അ​നു.​ടി.​ജോ​സ​ഫ് എ​ന്നി​വ​ര്‍ ജൂ​നി​യ​ല്‍ വി​ഭാ​ഗ​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കും. ബാ​ഡ്മി​ന്‍റ് സിം​ഗി​ള്‍​സി​ല്‍ ഗോ​പൂ കൃ​ഷ്ണ​ന്‍ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കും.