മു​ള​ദി​നാ​ഘോ​ഷം നാ​ളെ കൊ​ല്ല​ത്ത്
Monday, September 16, 2019 10:53 PM IST
കൊ​ല്ലം: വേ​ണാ​ട് ജൈ​വ​ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ലോ​ക മു​ള​ദി​നാ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ എ​സ് വി ​ടാ​ക്കീ​സ് ജം​ഗ്ഷ​നി​ലെ സി​എ​സ്എ​ൻ ഹാ​ളി​ൽ ന​ട​ക്കും.
സം​ഘം പ്ര​സി​ഡ​ന്‍റ് ചേ​രി​യി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു നി​ർ​വ​ഹി​ക്കും.
കൊ​ല്ലം കൈ​റ്റ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത്, ഡോ.​സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എം.​എ​സ്.​മ​ണി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ളി​യ​ക്കോ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മു​ള, പ​ന, നെ​ല്ലി, ക​റു​വ തൈ​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ള വി​ള​യു​ന്ന​ത് കൊ​ല്ലം ജി​ല്ല​യി​ലെ പ​ട്ടാ​ഴി​യി​ലാ​ണെ​ന്ന​ത് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ചേ​രി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഒ​രു​കാ​ല​ത്ത് മു​ള​യു​ടെ നാ​ടാ​യി​രു​ന്നു കൊ​ല്ലം. കൊ​ല്ലം കൊ​ട്ടാ​രം, കു​തി​രാ​ല​യം, മു​തി​ര​പ്പ​റ​ന്പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം മു​ളം കാ​ടു​ക​ളു​ടെ കോ​ട്ട​ത​ന്നെ ആ​യി​രു​ന്നു. ഇ​വ​യു​ടെ​യെ​ല്ലാം മ​ധ്യേ​യാ​ണ് മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡും കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡും വ​ലി​ച്ചെ​ടു​ത്ത് ജീ​വ​വാ​യു ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ള വ​ള​ർ​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മു​ള വ​ള​ർ​ത്ത​ലി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.