ശ്രീകൃഷ്ണ ജയന്തി: ശോ​ഭ​യാ​ത്ര ഇ​ന്ന്
Thursday, August 22, 2019 11:32 PM IST
പു​ന​ലൂ​ർ:​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വി​വി​ധ ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈകുന്നേ രം അഞ്ചിന് മ​ഹാ ശോ​ഭാ​യാ​ത്ര ന​ട​ക്കും.​ റോ​മ​ൻ ക​ത്തോ​ലി​ക് പു​ന​ലൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ:​വി​ൻ​സെന്‍റ് .എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ര​വാ​ളൂ​ർ മ​ണ്ഡ​ലം ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​വാ​ളൂ​രി​ൽ ഇ​ന്ന് മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ക്കും.​ഗോ​പൂ​ജ, വൃ​ക്ഷ പൂ​ജ, ന​ദീ പൂ​ജ, ഗോ​പി​കാ നൃ​ത്തം, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രംഅഞ്ചിനാണ് മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ക്കു​ന്ന​ത്.
ക​ര​വാ​ളൂ​ർ പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​മാ​രം​ഭി​യ്ക്കു​ന്ന ശോ​ഭാ​യാ​ത്ര താ​ല​പ്പൊ​ലി, മു​ത്തു​ക്കു​ട, ചെ​ണ്ട​മേ​ളം, കൃ​ഷ്ണ​വേ​ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ക​ര​വാ​ളൂ​ർ ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് മ​റ്റ് ശോ​ഭാ​യാ​ത്ര​ക​ളു​മാ​യി സം​ഗ​മി​ച്ച് തി​രി​കെ പീ​ഠി​ക ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​താ​ണ്.
ഉ​മ​യ​ന​ല്ലൂ​ർ: ബാ​ല​ഗോ​കു​ലം ഉ​മ​യ​ന​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കുന്നേരം നാലുമു​ത​ൽ പ​ട​നി​ലം ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ശോ​ഭാ​യാ​ത്ര ആരം​ഭി​ച്ച് മു​ണ്ടി​ച്ചി​റ ക്ഷേ​ത്രം വ​ഴി ദു​ർ​ഗാ​പു​രി​ശ്രീ മാ​ട​ൻ​കോ​വി​ലി​ൽ സ​മാ​പി​ക്കു​ം.
ശോ​ഭാ​യാ​ത്ര​യി​ൽ ഉ​ണ്ണി ക​ണ്ണ​ൻ​മാ​ർ രാ​ധാ ഗോ​പി​ക​മാ​ർ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും .ദു​ർ​ഗാ​പു​രി​യി​ൽ അ​വി​ൽ​പ്ര​സാ​ദ​വി​ത​ര​ണം, പാ​ൽ​പാ​യ​സ സ​ദ്യ, ഉ​റി​യ​ടി, ഗോ​പൂ​ജ, പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ക്കു​ന്ന​താ​ണെ​ന്ന് അ​രു​ൺ, വി​ഷ്ണു, സു​ബി​ൻ, പ്രി​ജി​ത്ത്, ര​വി, ജ​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.