അ​സ്വാ​ര​സ്യ​ങ്ങ​ള്‍ തെ​രു​വ് യു​ദ്ധ​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു
Thursday, August 22, 2019 11:32 PM IST
പ​ത്ത​നാ​പു​രം : മു​ന്ന​ണി​യ്ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ തെ​രു​വ് യു​ദ്ധ​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന വി​ഭാ​ഗീ​യ​ത വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​റെ സ​ങ്കീ​ര്‍​ണ്ണ​മാ​കാ​നാ​ണ് സാ​ധ്യ​ത.
മേ​ഖ​ല​യി​ലെ സിപിഎം-സിപി​ഐ ത​ര്‍​ക്ക​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും തെ​രു​വി​ല്‍ ഇ​തു​വ​രെ ഇ​രു​പാ​ര്‍​ട്ടി​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടി​ല്ല.​പാ​ര്‍​ട്ടി​യി​ലെ യു​വ​ജ​ന, വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ പ​ല​ത​വ​ണ വാ​ഗ്വാ​ദ​ങ്ങ​ളും കൈ​യാ​ങ്ക​ളി​യും ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​ത് മു​ന്ന​ണി ബ​ന്ധ​ത്തി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന മാ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ളാ​ണ്.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വ​രെ ഒ​റ്റകെ​ട്ടാ​യി നി​ന്ന സി​പിഐ​യും സിപിഎ​മ്മും മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ വ​രെ ഇ​ല്ലാ​താ​ക്കി​യി​രു​ന്നു. മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ​ല്ലാം ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്.​ചി​ല​യി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സിപിഎ​മ്മി​ന് ഒ​റ്റ​യ്ക്ക് ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ള്ള​ത്. സി​പിഎ​മ്മിന്‍റേ​ത് ക്രി​മി​ന​ല്‍ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് സിപിഐ ​നേ​താ​ക്ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ക്കു​ക​യും ചെ​യ്തു. ​കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി​യു​ടെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ ഇ​തു​വ​രെ​യും സി​പിഐ ​പൂ​ര്‍ണ​മാ​യും അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല.​ ഇ​തെ തു​ട​ര്‍​ന്ന് എ​ല്‍ ഡി ​എ​ഫ് യോ​ഗ​ങ്ങ​ള്‍ പോ​ലും പ​ല​ത​വ​ണ​യും രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​ങ്ങ​ള്‍​ക്ക് വേ​ദി​യാ​യി​ട്ടു​ണ്ട്.
അ​ടു​ത്ത കാ​ല​ത്താ​യി സിപിഎ​മ്മി​ല്‍ നി​ന്നും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി പേ​ര്‍ സിപിഐ​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.​ ആ​ദ്യ​കാ​ലം മു​ത​ല്‍ ത​ന്നെ സി​പിഎം ​ഇ​തി​നെ എ​തി​ര്‍​ത്തി​രു​ന്നു.​ സം​ഘ​ട​ന വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ വ​രെ സിപിഐ ​സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ട്.​
സിപി​എം ഭ​രി​ക്കു​ന്ന പി​റ​വ​ന്തൂ​ര്‍,പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സിപിഐ ​അം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജി വ​ച്ചി​രു​ന്നു.​ എ​ല്‍ഡി​എ​ഫ് പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും സിപിഐ ​നേ​താ​ക്ക​ളെ മാ​റ്റി നി​റു​ത്തു​ന്ന നി​ല​പാ​ടു​ക​ളും ഉ​ണ്ടാ​യി.​ എ​റെ നാ​ളാ​യി ക​ലു​ഷി​ത​മാ​യ പ​ത്ത​നാ​പു​ര​ത്തെ ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ടി​ല്‍ ഉ​ണ്ടാ​കും.