ട്രെ​യി​നി​ൽ നി​ന്നും കി​ട്ടി​യ ഒ​രു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​യ്ക്ക് കൈ​മാ​റി
Thursday, August 22, 2019 11:32 PM IST
ശാ​സ്താം​കോ​ട്ട: യാ​ത്ര​ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ ഒ​രു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​യ്ക്ക് കൈ​മാ​റി ചാനൽ ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി.
ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി​യും ജ​നം ടി​വി​യി​ൽ ഓ​ഡി​യോ എ​ൻജി​നീ​യ​റു​മാ​യ ആ​ർ.​പ​ദ്മ​ച​ന്ദ്ര​പ്ര​കാ​ശി​നാ​ണ് ബാ​ഗ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഐ​ല​ന്‍റ് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഉ​ട​മ​സ്ഥ​നി​ല്ലാ​തെ ബാ​ഗ് സീ​റ്റി​ലി​രി​ക്കു​ന്ന​ത് പ​ദ്മ​ച​ന്ദ്ര​പ്ര​കാ​ശി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യി​ട്ടും ഉ​ട​മ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബാ​ഗ് ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റി.
ബാ​ഗി​നു​ള്ളി​ൽ ഒ​രു ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​മാ​ല​, മോ​തി​ര​ം, സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ എന്നിവ ഉ​ണ്ടാ​യി​രു​ന്നു. ബാ​ഗി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചെ​ന്നൈ​യി​ലു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ ദു​രൈ രാ​മ​ച​ന്ദ​ൻ എ​ന്ന​യാ​ളു​ടേ​താ​ണ് ബാ​ഗെ​ന്ന് ക​ണ്ടെ​ത്തി. ഉ​ട​മ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തും പ​ദ്മ​ച​ന്ദ്ര​പ്ര​കാ​ശ് ത​ന്നെ​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​രി​ൽ നി​ന്ന് ബാ​ഗ് ദു​രൈ ഏ​റ്റ് വാ​ങ്ങി.​പ​ദ്മ​ച​ന്ദ്ര​പ്ര​കാ​ശി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് അ​ഭി​ന​ന്ദ​ന​വും ഒ​പ്പം ന​ന്ദി​യും അ​റി​യി​ച്ചാ​ണ് ദു​രൈ രാ​മ​ച​ന്ദ്ര​ൻ ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.