പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ​മാ​ർ​ക്ക് പെ​ൻ​ഷ​ന് ശ്ര​മി​ക്കും: ​എം​എ​ൽ​എ
Wednesday, August 21, 2019 11:41 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പെ​ൻ​ഷ​നും ചി​കി​ത്സാ സ​ഹാ​യ​വും ല​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത​ട​ക്കം പ​ര​മാ​വ​ധി ശ്ര​മം ന​ട​ത്തു​മെ​ന്ന് പി.​ഐ​ഷാ​പോ​റ്റി എം​എ​ൽ​എ.
കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പേ​ഴ്സ് ആ​ന്‍റ് കൗ​ൺ​സി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ‌.
കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ‌​പേ​ഴ്സ​ൺ ശ്യാ​മ​ള​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​അ​സീ​സ്, ട്ര​ഷ​റ​ർ ഡി.​ജ​യ​കു​മാ​ർ, ജി​ല്ലാ നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത്, ആ​ന​ക്കോ​ട്ടൂ​ർ വാ​സു​ദേ​വ​ൻ​പി​ള്ള, പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ റാ​വു​ത്ത​ർ, ആ​ർ.​സ​ത്യ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​തി​ർ​ന്ന മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​കൃ​ഷ്ണ​പി​ള്ള, തൊ​ടി​യൂ​ർ എ​ൻ.​ഗോ​പാ​ല​ൻ, മേ​ലി​ല ആ​ന​ന്ദ​വ​ല്ലി​യ​മ്മ, തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി, പു​ത്തൂ​ർ ര​വി എ​ന്നി​വ​രെ എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
പെ​ൻ​ഷ​ൻ‌ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​ങ്ങ​ൾ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന വേ​ള​യി​ൽ നി​യ​മ സ​ഭ​യ്ക്ക് മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എ.​അ​സീ​സ് പ​റ​ഞ്ഞു.