ഗാ​ന്ധി​സ​ന്ദേ​ശം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: കെ. ​ജി. ജ​ഗ​ദീ​ശ​ൻ
Wednesday, August 21, 2019 11:14 PM IST
കൊ​ല്ലം: മൂ​ല​ധ​ന​ത്തി​ന്‍റെ ലാ​ഭേ​ച്ഛ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ആ​ർ​ത്തി​യു​ടെ സം​സ്കാ​ര​ത്തി​ന് മാ​റ്റം​വ​രു​ത്താ​ൻ ഗാ​ന്ധി​യ​ൻ ലാ​ളി​ത്യ​വും സ്വാ​ശ്ര​യ​ത്വ​വും വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റേ​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഗാ​ന്ധി​സ്മാ​ര​ക നി​ധി ട്ര​സ്റ്റി കെ.ജി. ജ​ഗ​ദീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗാ​ന്ധി-​ക​സ്തൂ​ർ​ബാ നൂ​റ്റി​യ​ൻ​പ​താ​മ​ത് ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​നൊ​രു ഗാ​ന്ധി​യ​ൻ മാ​നി​ഫെ​സ്റ്റോ ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ളീ​യ ജ​ന​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗാ​ന്ധി​യ​ൻ ദി​ശ​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള ദ്വി​ദി​ന ശി​ൽ​പ്പ​ശാ​ല ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
ബിം​ബ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ഗാ​ന്ധി​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ ഗാ​ന്ധി​യെ വീ​ണ്ടെ​ടു​ക്കു​ക​വ​ഴി മാ​ത്ര​മേ വ​ർ​ത്ത​മാ​ന​കാ​ല ഭാ​ര​തം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​നാ​കൂ. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യെ മ​നു​ഷ്യ​ത്വ​പൂ​ർ​ണ​മാ​ക്കു​വാ​ൻ മാ​ന​വി​ക​ത​യു​ടെ ന​ൽ​കു​വാ​ൻ ഗാ​ന്ധി​പാ​ഠ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യെ മ​തി​യാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​ർ​വോ​ദ​യ മ​ണ്ഡ​ലം സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജീ​വ്മു​ര​ളി, മു​ൻ സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഉ​ല്ലാ​സ് കോ​വൂ​ർ, ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ, വ​രു​ൺ ആ​ല​പ്പാ​ട്, സു​നി​ൽ​കു​മാ​ർ.​കെ, പി. ​സി ജോ​ൺ, ആ​ർ. സ​ന​ജ​ൻ,കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ൻ പി​ള്ള,മു​ഹ​മ്മ​ദ് സ​ലിം​ഖാ​ൻ, റാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.