നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ന്‍ 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, August 21, 2019 12:37 AM IST
കൊല്ലം: പ​ള്ളി​ക്ക​ലാ​റി​ല്‍ തൊ​ടി​യൂ​രി​ലെ ചെ​ക്ക് ഡാ​മി​ന് ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ന്‍ 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് എ​ന്‍​ജി​ന​യ​ര്‍​മാ​രോ​ട് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റു​ന്ന​തി​ന് ചെ​ക്ക് ഡാം ​കാ​ര​ണ​മാ​ണെ​ന്ന പ​രാ​തി​യി​ന്‍​മേ​ല്‍ സാ​ങ്കേ​തിക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഠ​നം ന​ട​ത്തി എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ക​ളക്ട​റു​ടെ ഇ​ട​പെ​ട​ല്‍.
തൊ​ടി​യൂ​ര്‍ കൊ​ച്ചു​പാ​ല​ത്തി​ന​ടി​യ​ില്‍ അ​ടി​ഞ്ഞ് കൂ​ടി​യി​രി​ക്കു​ന്ന പാ​റ​യും മ​ണ​ലും നീ​ക്കം ചെ​യ്യ​ണം. ചെ​ക്ക് ഡാ​മി​ന് മു​ക​ളി​ല്‍ പ​ഴ​യ പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള അ​ബ​റ്റ്മെ​ന്‍റിലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കി നീ​രൊ​ക്ക് ശ​ക്തി​പ്പെ​ടു​ത്ത​ണം. ഒ​ഴു​ക്കി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന മ​ര​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ട്ട​ക്കാ​യ​ലി​ലെ ചെ​ളി​യെ​ടു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ത​ട​യാ​ന്‍ ജി​യോ​ള​ജി വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൂ​ടാ​തെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ശു​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ട ദീ​ര്‍​ഘ​കാ​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ 21 ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്ക​ണ​മെ​ന്നും ക​ളക്ട​ര്‍ പ​റ​ഞ്ഞു.