തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:37 AM IST
കൊ​ട്ടാ​ര​ക്ക​ര: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച് ആ​റാ​യി​ര​ത്തോ​ളം രൂ​പ പി​ടി​ച്ചു പ​റി​ച്ച പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ഉ​മ​യ​ന​ല്ലൂ​ർ പേ​ര​യം പ്രീ​ത​ഭ​വ​നി​ൽ ര​മേ​ശ് (43), കൊ​ല്ലം വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം കു​ന്ന​ത്ത് തെ​ക്ക​തി​ൽ വീ​ട്ടി​ൽ വി​നോ​ദ് (41)എ​ന്നി​വ​രാ​ണ് എ​ഴു​കോ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
രാ​ത്രി ചീ​ര​ങ്കാ​വി​ൽ ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി കി​ട​ന്ന കൃ​ഷ്ണ​നെ ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി​ക​ൾ പോ​ക്ക​റ്റി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​ കൃ​ഷ്ണ​നെ അ​ടി​ച്ചു വീ​ഴ്ത്തി​യി​ട്ടു പ്ര​തി​ക​ൾ പ​ണ​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ പെ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.