തു​യ്യം കു​രി​ശ​ടി​യി​ൽ തി​രു​നാ​ൾ 31മു​ത​ൽ
Wednesday, August 21, 2019 12:37 AM IST
കൊ​ല്ലം: തു​യ്യം വേ​ളാ​ങ്ക​ണ്ണി മാ​താ കു​രി​ശ​ടി​യി​ലെ തി​രു​നാ​ൾ 31ന് ​ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് സ​മാ​പി​ക്കും. അ​ന്ന് തു​യ്യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ നി​ന്നും ആ​ശീ​ർ​വ​ദി​ച്ച തി​രു​നാ​ൾ പ​താ​ക പ്ര​ദ​ക്ഷി​ണ​മാ​യി വേ​ളാ​ങ്ക​ണ്ണി മാ​താ കു​രി​ശ​ടി​യി​ൽ എ​ത്തി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ളി ഏ​ബ്ര​ഹാം പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജ​പ​മാ​ല, ലി​റ്റ​നി, ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് കു​രി​ശ​ടി റെ​ക്ട​ർ ഫാ.​ജോ​സ് പു​ത്ത​ൻ​വീ​ട് അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യും തു​ട​ർ​ന്ന് ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.
സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ റ​വ.​ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് തു​യ്യം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ൾ ന​ട​ത്തി​പ്പി​ന് വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് ജോ​ൺ, ജോ​ർ​ജ്കു​ട്ടി ഏ​ലി​യാ​സ്, സോ​ജാ ലീ​ൻ ഡേ​വി​ഡ്, മാ​ക്സ്വെ​ൽ സോ​ള​മ​ൻ, ലി​യോ​ൺ​സ് ജോ​ർ​ജ്, തോ​മ​സ് ആ​രോ​ൺ, വൈ​റ്റ​സ് സേ​വ്യ​ർ, ജോ​സ​ഫ് ആ​ന്‍റ​ണി, അ​ന്ന​മ്മ ജോ​ൺ​സ​ൺ, മാ​ർ​ഗ​ര​റ്റ് നെ​ൽ​സ​ൺ, സാ​ലി തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.