ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ച്ചു; മ​റ്റു​ള്ള​വ​ര്‍​ക്കാ​യി സ്വ​യം സ​മ​ര്‍​പ്പി​ച്ച് യു​വ​ത​ല​മു​റ
Sunday, August 18, 2019 11:26 PM IST
കൊല്ലം; മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി സ​ഹാ​യ​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം വോ​ളന്‍റീ​യ​ര്‍​മാ​രാ​ണ് മു​ഖ്യ ശേ​ഖ​ര​ണ​കേ​ന്ദ്ര​മാ​യ ടി. ​എം വ​ര്‍​ഗീ​സ് ഹാ​ളി​നെ സ​ജീ​വ​മാ​ക്കി​യ​ത്. .
ഇ​തി​ന​കം എ​ട്ടു ട​ണ്ണോ​ളം വ​സ്തു​ക്ക​ളാ​ണ് ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​തി​നെ​ല്ലാം തു​ണ​യാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം നി​ന്ന​ത് സ്വ​യം സ​ന്ന​ദ്ധ​രാ​യി എ​ത്തി​യ ചെ​റു​പ്പ​ക്കാ​രാ​ണ്.
ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു സേ​വ​ന​ത്തി​ന്‍റെ നാ​ളു​ക​ള്‍ എ​ന്ന് വ​ള്ളി​ക്കാ​വ് അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ നി​ന്നും പി​ജി പൂ​ര്‍​ത്തി​യാ​ക്കി​യ വി​നു​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യ​വ​സ്തു​ക്ക​ള്‍ സ്വ​ന്തം കൈ​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു​വെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത് പ​ന്ത​ളം എ​ന്‍. എ​സ്എ​സ്. കോ​ളേ​ജി​ലെ എം​എ​സ് സി. ​സു​വോ​ള​ജി വി​ദ്യാ​ര്‍​ഥി​നി അ​ശ്വ​തി.
ക്യാ​മ്പിന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ഭാ​ര്യ​യും മ​ക​നു​മൊ​പ്പ​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ള്‍ നാ​സ​ര്‍ എ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ശേ​ഖ​ര​ണ​കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യു​മാ​യി. വോള​ന്‍റി​യ​ര്‍​മാ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ള​മ്പാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം അ​ദ്ദേ​ഹ​വും ചേ​ര്‍​ന്നു. യു​വ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പു​തി​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഓ​രോ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണ് ഇ​നി ശ്ര​മ​മു​ണ്ടാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും പാ​ത്ര​ങ്ങ​ളും ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ളും കു​ട്ടി​ക​ള്‍​ക്കു​ള്ള നോ​ട്ട് ബു​ക്ക്, ബാ​ഗ് തു​ട​ങ്ങി​യ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളു​മാ​യി​രു​ന്നു. വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ആ​വ​ശ്യാ​നു​സ​ര​ണം കൂ​ടു​ത​ല്‍ ക്ലീ​നിം​ഗ് വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കും. ദു​രി​ത ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് ന​ല്‍​കാ​ന്‍ എ​ത്തി​ച്ച​വ​യി​ല്‍ ബാ​ക്കി​വ​ന്ന മ​രു​ന്നു​ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.
വ​യ​നാ​ട് - 10, മ​ല​പ്പു​റം-8, കോ​ഴി​ക്കോ​ട് - 5, , ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നീ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഓ​രോ ലോ​ഡു​ക​ള്‍ വീ​ത​വു​മാ​ണ് സ​ഹാ​യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​ത്.