പ്രതിഭ ക്ലബിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Sunday, August 18, 2019 11:26 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: വെ​ളി​ച്ചി​ക്കാ​ല പ്ര​തി​ഭ ​ലൈ​ബ്ര​റി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​സി അ​നി​ൽ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. സി.​ര​ഘു​നാ​ഥ​ൻ​നാ​യ​ർ, വാ​ർ​ഡ് മെ​ന്പ​ർ തോ​മ​സ് ജേ​ക്ക​ബ്, ജെ.​ഷാ​ജി​മോ​ൻ, അ​ന്ന മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വ​നം പ​രാ​തി അ​ദാ​ല​ത്ത് 22 മു​ത​ൽ

പുനലൂർ: വ​നം പ​രാ​തി അ​ദാ​ല​ത്തു 22 മു​ത​ൽ അടുത്ത 19 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി കെ.രാ​ജു അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ അ​ദാ​ല​ത്ത് പു​ന​ലൂ​രി​ൽ 24ന് ​ന​ട​ക്കും. പ​രാ​തി​ക്കാ​ർ ഇ​തി​ന് മു​ൻ​പാ​യി തീ​ർ​പ്പാ​ക്കേ​ണ്ടു​ന്ന അ​പേ​ക്ഷ​ക​ൾ അ​താ​തു ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പു​ന​ലൂ​രി​ൽ വി​ളി​ച്ച് ചേ​ർ​ത്തു വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന് ശേ​ക്ഷം അ​റി​യി​ച്ചു.