മാ​ഞ്ചേ​ട്ട​ന്‍റെ ഓ​ർ​മ​ക​ളി​ൽ നി​റം​ചാ​ർ​ത്തി വി​ജ​യ​കു​മാ​രി
Sunday, August 18, 2019 11:26 PM IST
സ​ന്തോ​ഷ് പ്രി​യ​ൻ
കൊ​ല്ലം: ഒ.​മാ​ധ​വ​ൻ എ​ന്ന അ​ന​ശ്വ​ര​ക​ലാ​കാ​ര​ൻ കാ​ല യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് ഇ​ന്ന് പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ. ഈ ​പ്ര​തി​ഭാ​ധ​ന​ന്‍റെ ഓ​ർ​മ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ പ​ത്നി​യും നാ​ട​ക-​സി​നി​മാ ന​ടി​യു​മാ​യ വി​ജ​യ​കു​മാ​രി.
ആ​ദ്യ​മാ​യി ഒ.​മാ​ധ​വ​ൻ എ​ന്ന അ​തു​ല്യ​പ്ര​തി​ഭ​യു​ടെ അ​ഭി​ന​യ മി​ക​വ് കാ​ണു​ന്ന​ത് 1952ൽ ​കെ​പി​എ​സി​യു​ടെ നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി​യി​ലെ പാ​ട്ട​ക്കാ​ര​ൻ പ​പ്പു​വി​ലൂ​ടെ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. നാ​ട​ക​ത്തി​ൽ മീ​നാ​ക്ഷി എ​ന്ന പ​തി​മൂ​ന്നു​കാ​രി​യെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് വി​ജ​യ​കു​മാ​രി സ​മി​തി​യി​ലെ​ത്തു​ന്ന​ത്.
കേ​ര​ള ച​രി​ത്ര​ത്തി​ൽ വ​ലി​യ മാ​റ്റ​മാ​ണ് ഈ ​നാ​ട​കം സൃ​ഷ്ടി​ച്ച​ത്. പാ​ട്ട​ക്കാ​ര​ൻ പ​പ്പു​വി​നെ അ​ന​ശ്വ​ര​മാ​ക്കി​യ​തി​ലൂ​ടെ പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ നാ​ട​കം എ​ന്ന ദൃ​ശ്യ​ക​ല​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്ന് ന​ൽ​കി​യ കെ​പി​എ​സി​യു​ടെ നെ​ടും​തൂ​ണു​ക​ളി​ലൊ​ന്നാ​യി ഒ.​മാ​ധ​വ​ൻ മാ​റു​ക​യാ​യി​രു​ന്നു. 1952 ഡി​സം​ബ​ർ ആ​റി​ന് ച​വ​റ ത​ട്ടാ​ശേ​രി​യി​ലാ​യി​രു​ന്നു നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം.
ചു​ന​ക്ക​ര​യി​ലെ പേ​രു​കേ​ട്ട ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഉ​മ്മി​ണി-​കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പ​ത്ത് മ​ക്ക​ളി​ൽ മൂ​ത്ത മ​ക​നാ​യി​രു​ന്നു ഒ.​മാ​ധ​വ​ൻ. കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക് അ​ക്കാ​ല​ത്ത് ഏ​റെ തി​ള​ങ്ങി​യ​ത് ഒ.​മാ​ധ​വ​നാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ഒ​എ​ൻ​വി കു​റു​പ്പ്, കെ.​ഗോ​വി​ന്ദ​പി​ള്ള, എ​ൻ.​വേ​ല​പ്പ​ൻ​നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഒ.​മാ​ധ​വ​ന്‍റെ സ​മ​കാ​ലി​ക​രാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി ഫെ​ഡ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച് സ​മ​രം ചെ​യ്ത​തി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ കൊ​ല്ലം താ​ലൂ​ക്ക് ക​ച്ചേ​രി ഓ​ഫീ​സ് വ​ള​പ്പി​ലെ കെ​ട്ടി​ടം അ​ന്ന് ക​സ്ബ എ​ന്ന പേ​രി​ൽ ജ​യി​ലാ​യി​രു​ന്നു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടെ വ​ച്ചാ​ണ് ഒ.​മാ​ധ​വ​ന് പോ​ലീ​സി​ന്‍റെ കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​മു​ടി മ​ർ​ദ​ന​ത്തി​നി​ടെ പോ​ലീ​സു​കാ​ർ പി​ഴു​തു ക​ള​ഞ്ഞ​ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച​ത് ഇ​ന്നും വി​ജ​യ​കു​മാ​രി ഓ​ർ​ക്കു​ന്നു. മു​ടി​യ​നാ​യ പു​ത്ര​ൻ നാ​ട​കം ക​ളി​യ്ക്കു​ന്പോ​ഴാ​യി​രു​ന്നു വി​വാ​ഹം. വി​ജ​യ​കു​മാ​രി​ക്ക് 16 വ​യ​സു​ള്ള​പ്പോ​ഴാ​ണ് വി​വാ​ഹം. 1956 മാ​ർ​ച്ചി​ൽ പ​ട്ട​ത്താ​നം കി​ഴ​ക്കേ വീ​ട്ടി​ൽ ഒ​രു​ക്കി​യ പ​ന്ത​ലി​ൽ ന​ട​ന്ന വി​വാ​ഹം ഇ​ന്ന​ല​ത്തേ​തു​പോ​ലെ ഓ​ർ​ക്കു​ന്നു​വെ​ന്നും വി​ജ​യ​കു​മാ​രി പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ദി​വ​സം പാ​ലാ​യി​ലാ​യി​രു​ന്നു നാ​ട​കം. നാ​ട​കം ക​ഴി​ഞ്ഞ് നേ​രേ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു വ​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ട​കം ക​ളി​യ്ക്കേ​ണ്ട അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യും ചെ​യ്തു.
കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച അ​ച്ഛ​നും ബാ​പ്പ​യും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ നാ​ട​ക​ങ്ങ​ൾ അ​ന്ന് സി​നി​മ​യാ​യി​ട്ടു​ണ്ട്. സി​നി​മ​യി​ൽ അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു. സാ​യാ​ഹ്നം എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ല​ഭി​ച്ചു.
ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​കാ​ല​ത്തും നാ​ട​കം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ഒ.​മാ​ധ​വ​നെ​ന്ന് വി​ജ​യ​കു​മാ​രി പ​റ​യു​ന്നു. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​ത്തും ഓ​ർ​ക്ക​പ്പെ​ടു​ന്ന​താ​ണ്. 25 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി വ​ട​ക്കേ​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2005 ഓ​ഗ​സ്റ്റ് 19ന് ​ആ അ​തു​ല്യ പ്ര​തി​ഭ ജീ​വി​ത​ത്തി​ന്‍റെ അ​ര​ങ്ങൊ​ഴി​ഞ്ഞെ​ങ്കി​ലും നാ​ട​കം എ​ന്ന ക​ല ഉ​ള്ള​യി​ട​ത്തോ​ളം കാ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ൽ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും വി​ജ​യ​കു​മാ​രി പ​റ​യു​ന്നു.