ഡോ​ക്‌​സി ഡേ ​തു​ട​ങ്ങി
Sunday, August 18, 2019 10:47 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ എ​ലി​പ​നി പ്ര​തി​രോ​ധ​ന​ത്തി​നാ​യി ഡോ​ക്‌​സി ഡേ ​തു​ട​ങ്ങി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ഴ​വ പ​ഞ്ചാ​യ​ത്തി​ലെ പാ​വു​മ്പ അ​മൃ​ത യു ​പി എ​സി​ല്‍ ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് ശ്രീ​ല​ത അ​ധ്യ​ക്ഷ​യാ​യി.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം ബ​ര്‍ 21 വ​രെ ആ​റു ശ​നി​യാ​ഴ്ച​ക​ളി​ലാ​യി ഡോ​ക്‌​സി ഡേ ​ന​ട​ത്തു​മെ​ന്ന് ഡിഎംഒ‍ ഡോ.​വി.വി.​ഷേ​ര്‍​ളി അ​റി​യി​ച്ചു. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ തു​ട​രു​ന്ന​വ​ര്‍, പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍, ശു​ചീ​ക​ര​ണ-​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സാ​മൂ​ഹി​ക-​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ഗു​ളി​ക ല​ഭ്യ​മാ​ക്കു​ന്ന​ത്.