പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന ബി​ല്ലിന് മാ​നു​ഷി​ക മു​ഖം ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി
Sunday, August 18, 2019 10:47 PM IST
കൊ​ല്ലം: പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കു​ന്ന ബി​ല്‍ രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​യ്ക്കു​ന്ന​തോ​ടെ നി​യ​മ​മാ​കു​മെ​ങ്കി​ലും അ​തി​ന് മാ​നു​ഷി​ക മു​ഖം ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി എ​സ്.​എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍ പ​റ​ഞ്ഞു.
ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​ട്ടി​യും കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ക​ണ്‍​സ്യൂ​മ​ര്‍ വി​ജി​ല​സ​ന്‍​സ് സെ​ന്‍ററും സം​യു​ക്ത​മാ​യി കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ സംഘ​ടി​പ്പി​ച്ച സ​ര്‍​ഫാ​സി നി​യ​മം-2002 പ​ഠ​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​നു​ഷി​ക മു​ഖം ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി നി​യ​മ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സ​ര്‍​ഫാ​സി ആ​ക്ട്.
സി​വി​ല്‍ ന​ട​പ​ടി​ക​ള്‍ പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​ഫാ​സി ആ​ക്ടി​ല്‍ ല​ഭ്യ​മ​ല്ല. കാ​ര​ണം വാ​യ്പ​ക്കാ​ര​നെ കേ​ള്‍​ക്കാ​തെ​യാ​ണ് ജാ​മ്യ​മു​ത​ല്‍ ജ​പ്തി ചെ​യ്യു​ന്ന​തും ലേ​ല​ത്തി​ല്‍ വ​യ്ക്കു​ന്ന​തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​ട്ട. സീ​നി​യ​ര്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ കെ ​ഹ​രി​കു​മാ​ര​ന്‍ നാ​യ​ര്‍, ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി സ​ജി​നാ​ഥ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ് സു​വ​ര്‍​ണ​കു​മാ​ര്‍, എ​ച്ച് റ​സീ​നാ അ​ജ​യ​ന്‍, പ്ര​സ​ന്നാ ഗോ​പാ​ല​ന്‍, ഷീ​ലാ ജ​ഗ​ധ​ര​ന്‍, ഷാ​ജി​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.