മ​ഴ​ക്കെ​ടു​തി: കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് 15 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Sunday, August 18, 2019 10:47 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ 15 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ള്ള​താ​യി വി​ല​യി​രു​ത്തു​ന്നു. 2086 ക​ര്‍​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ആ​ദ്യ​ക​ണ​ക്കു​ക​ള്‍. വാ​ഴ, തെ​ങ്ങ്, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി, കു​രു​മു​ള​ക്, നെ​ല്ല്, വെ​റ്റി​ല, കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
371.98 ഹെ​ക്ട​ര്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ചു​പോ​യി. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ര​ച്ചീ​നി, വാ​ഴ, കു​രു​മു​ള​ക്, വെ​റ്റി​ല എ​ന്നി​വ​യ്ക്കാ​ണ് നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പ​ള്ളി​ക്ക​ലാ​റ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശാ​സ്താം​കോ​ട്ട, ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി നെ​ല്‍​കൃ​ഷി നാ​ശ​മു​ണ്ടാ​യി. 159. 99 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.
54.62 ഹെ​ക്ട​ര്‍ പ​ച്ച​ക്ക​റി കൃ​ഷി​യും 38.42 ഹെ​ക്ട​ര്‍ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും മ​ഴ​യെ തു​ട​ര്‍​ന്ന് മ​ണ്ണി​ന​ടി​യി​ലാ​യി. 98.46 ഹെ​ക്ട​ര്‍ വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.
മ​ഴ​ക്കെ​ടു​തി​യി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള വി​ള​ക​ളു​ടെ​യെ​ല്ലാം പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള്ള ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും കൃ​ഷി ഓ​ഫീ​സ് മു​ഖേ​ന ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി​ബി ജോ​സ​ഫ് പേ​ര​യി​ല്‍ അ​റി​യി​ച്ചു.