സ​മൂ​ഹ​ത്തി​ൽ വ​ലി​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യും: എംഎൽഎ
Sunday, August 18, 2019 10:47 PM IST
കൊ​ല്ലം: ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ശൈ​ലി​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യുമെന്ന് എം.നൗഷാദ് എംഎൽഎ.

വ​യ​നാ​ട്ടി​ലെ പൂ​ത്തു​മ​ല​യി​ലും മ​ല​പ്പു​റ​ത്തെ ക​വ​ള​പാ​റ​യി​ലും ഉ​രു​ൾ പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി തി​രി​ച്ചു വ​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൊ​ല്ലം ക​ട​പ്പാ​ക്ക​ട അ​ഗ്നി​ശ​മ​ന സേ​ന നി​ല​യ​ത്തി​ൽ ന​ട​ത്തി​യ അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എംഎൽഎ.

മ​ഴ​ക്കെ​ടു​തി​യെക്കു​റി​ച്ച് പ​റ​യു​ന്ന നാം ​ഇ​നി വ​ര​ൾ​ച്ച​യെ കു​റി​ച്ചും പ​റ​യേ​ണ്ടി വ​രും. അ​താ​ണ് വൈ​രു​ധ്യം. അ​തി​നാ​ൽ കി​ട്ടു​ന്ന മ​ഴ​യെ സം​ര​ക്ഷി​ച്ച് നി​ർ​ത്തേ​ണ്ട​താണ്. പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച് നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യും.​

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നി​ന്നും ഒ​രു പാ​ട് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് കൊ​ണ്ട് അ​ഗ്നി​ശ​മ​ന സേ​ന മു​ൻ​കൂ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് കൊ​ണ്ടാണ് ഇ​പ്പോ​ഴു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സേ​ന​യ്ക്ക് ക​ഴി​ഞ്ഞ​ത്.​ ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ഗ്നി​ശ​മ​നസേ​ന​യെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ മ​തി​പ്പ് ഉ​ണ്ടാ​ക്കി​യ​ത്.

ജി​ല്ലാഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ട​പ്പാ​ക്ക​ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി.ബൈ​ജു, ​ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​കെ ഷാ​ജി, ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​താ​പ​ച​ന്ദ്ര​ൻ, ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ഖ​റി​യ മു​ഹ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.