ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​വ​രെ മാ​ത്രം
Sunday, August 18, 2019 1:42 AM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി സ​ഹാ​യ വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ തു​ട​ങ്ങി​യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ലോ​ക്ക്ത​ല​ത്തി​ലും ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ലു​മാ​യി ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ച്ച​വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ക. ക്ലീ​നിം​ഗ് വ​സ്തു​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബാ​ഗ്, നോ​ട്ട്ബു​ക്ക്, കു​ട തു​ട​ങ്ങി​യ​വ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ കൈ​മാ​റാ​മെ​ന്ന് ക​ളക്ട​ര്‍ വ്യ​ക്ത​മാ​ക്കി.