ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ത്തു​ട​ങ്ങി
Sunday, August 18, 2019 1:42 AM IST
കൊല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ല​യി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം എ​ത്തി​ത്തു​ട​ങ്ങി. ക്വ​യി​ലോ​ണ്‍ അത് ല​റ്റി​ക് ക്ല​ബ്ബ് മു​ഖേ​ന ര​ണ്ടു ല​ക്ഷം രൂ​പ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​മ്പ​ല​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​റി​ന് കൈ​മാ​റി.

സെ​ക്ര​ട്ട​റി ജി ​രാ​ജ്‌​മോ​ഹ​ന്‍, എ ​കെ അ​ല്‍​ത്താ​ഫ്, പി ​വി​ശ്വ​നാ​ഥ​ന്‍, ഡി ​രാ​ജീ​വ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ക്വ​യി​ലോ​ണ്‍ അ​ത് ല​റ്റി​ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് ന​ല്‍​കി​യി​രു​ന്നു. വ്യ​ക്തി​ക​ള്‍, ക്ല​ബ്ബു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ മു​ഖേ​ന​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സം​ഭാ​വ​ന​ക​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ല്‍ 24 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ച്ച​ത്.

പ്ര​ള​യ​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ​ഭ​ര​ണ കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കു​ന്ന​തി​നൊ​പ്പം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും സ​ഹാ​യം എ​ത്തു​ന്ന​ത് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശ​ക്തി​പ​ക​രും.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ര​ണ്ട് ദു​രി​ത​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 365 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 841 പേ​രു​ണ്ട്. ഇ​ന്ന​ലെ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ ര​ണ്ടു ക്യാ​മ്പു​ക​ള്‍ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സു​സ​ജ്ജ​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ​ള്ളി​ക്ക​ല്‍ ആ​റ് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ട് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.