ഭ​ക്ഷ്യ സം​സ്ക​ര​ണ പ​രി​ശീ​ല​ന സ​മാ​പ​നം; ഭ​ക്ഷ്യ​മേ​ള ന​ട​ത്തി
Sunday, August 18, 2019 1:41 AM IST
കൊ​ല്ലം: ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ്പ്രോ​ഗ്രാ​മി​ന്‍റേ​യും തീ​ര​ദേ​ശ മ​ഹി​ളാ സൊ​സൈ​റ്റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ സം​സ്ക​ര​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​മേ​ള ന​ട​ത്തി.

പാ​ച​ക വി​ദ​ഗ്ധ​ൻ അ​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​പ്പ​ത് സ്ത്രീ​ക​ൾ ത​യാ​റാ​ക്കി​യ തൊ​ണ്ണൂ​റ് വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച മേ​ള ഫാ. ​ജോ​യ് എ​ട്ടു​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ പ​ള്ളി​ത്തോ​ട്ടം കൗ​ൺ​സി​ല​ർ വി​നീ​ത വി​ൻ​സെ​ന്‍റ്, തോ​പ്പ് സെ​ന്‍റ്് സ്റ്റീ​ഫ​ൻ​സ് പാ​രി​ഷ് റെ​ക്ട​ർ ഫാ. ​സ​ണ്ണി ഉ​പ്പ​ൻ, എ​ഫ്സി​ഡി​പി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​സി​ന്ത മെ​ൻ​ഡെ​സ്, റ്റി​എം​സ്. പ്ര​സി​ഡ​ന്‍റ് ആ​ഗ്‌​നെ​സ് പി.​പി. , പ​ള്ളി​ത്തോ​ട്ടം എ​സ്ഐ. രാ​ധാ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി.​ജെ. സ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.