വൈഎംസിഎ സമ്മേളനങ്ങൾ ഇന്ന്
Saturday, August 17, 2019 11:16 PM IST
കൊട്ടാരക്കര: കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.സംസ്ഥാന ചെയർപേഴ്സൻ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യും. യുആർഐ ഏഷ്യാ സെക്രട്ടറി ജനറൽ ഡോ.ഏബ്രഹാം കരിക്കം വിദ്യാജ്യോതി പ്രോജക്ട് ഉദ്ഘാടനവും ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി അവാർഡ് ദാനവും നടത്തും. പ്രസിഡന്‍റ് മാത്യു വർഗീസ് അധ്യക്ഷത വഹിക്കും.

സബ് റീജിയൻ ചെയർമാൻ കെ.ബാബുക്കുട്ടി സന്ദേശം നൽകും. എൻഡോവ്മെന്റ് വിതരണം, പ്രതിഭ സംഗമം എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ പി.വൈ.തോമസ്, പി.എം.ജി. കുരാക്കാരൻ എന്നിവർ അറിയിച്ചു.

തലച്ചിറ: വൈഎംസിഎ വാർഷിക സമ്മേളനം ഇന്ന് വൈകുന്നേരം 4.30ന് വൈഎംസിഎ ഹാളിൽ നടക്കും. സംസ്ഥാന ചെയർപേഴ്സൻ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യും. ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്‍റ് ബിജു.എം.ജോൺ അധ്യക്ഷത വഹിക്കും. സെക്രട്ടറി സജി തോമസ് വാർഷിക റിപ്പോർട്ടും ട്രഷറർ റോയി വരവുചെലവു കണക്കും അവതരിപ്പിക്കും.

വാളകം: വൈഎംസിഎ കുടുംബ സംഗമവും പ്രെയർ ഫെലോഷിപ്പ് ഇന്ന് വൈകുന്നേരം 6.30ന് കുമ്പുക്കാട്ട് കടയിൽ അങ്കണത്തിൽ നടക്കും. വൈഎംസിഎ സംസ്ഥാന ചെയർപേഴ്സൻ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് കെ.കെ.അലക്സാണ്ടർ അധ്യക്ഷത വഹിക്കും. റവ.ജോസഫ്.കെ.തോമസ് ധ്യാനപ്രസംഗം നടത്തുമെന്ന് സെക്രട്ടറി കെ.എം.റെജി അറിയിച്ചു.