കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​ക​ണം: നേ​ച്ച​ർ പ്ല​സ് കേ​ര​ള
Saturday, August 17, 2019 11:16 PM IST
കൊ​ല്ലം: അ​ടി​ക്ക​ടി​യു​ള്ള പ്ര​ള​യ​ത്തി​ൽ നി​ന്നും മ​റ്റ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ഠം ഉ​ൾ​ക്കൊ​ണ്ട് വേ​ണം മു​ന്നോ​ട്ട് പോ​കേ​ണ്ട​തെ​ന്നു നേ​ച്ച​ർ പ്ല​സ് കേ​ര​ള ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​രു​ടെ നീ​ണ്ട വ​ർ​ഷ​ത്തെ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ അം​ഗീ​ക​രി​ക്കാ​നും അ​ത്‌ ന​ട​പ്പാ​ക്കു​വാ​നും ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണം. മ​റി​ച്ച് ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പു​ക​ൾ​ക്കും യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​യാ​ൽ ഇ​തി​ലും വ​ലി​യ ഭീ​ഷ​ണി ന​മ്മ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​നി​യു​ള്ള കാ​ലം പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​രും ത​ല​മു​റ​യ്ക്ക് ഈ ​ഭൂ​മി അ​ന്യ​മാ​കും.

തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​ണ്ടാ​യ പാ​രി​സ്ഥി​ക​മാ​റ്റം പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം. കു​ട്ട​നാ​ടി​ന്‍റേ​യും അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റേ​യും നി​ല​നി​ൽ​പ്പ് സ്പി​ൽ വെ​യി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്കി​നെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. പൊ​ഴി​മു​ഖ​ത്തി​ലൂ​ടെ​യു​ള്ള ജ​ലം ക​ട​ലി​ലെ​ത്താ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​തു കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​കെ വി ​രാ​മാ​നു​ജ​ൻ ത​മ്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​ൽ. സു​ഗ​ത​ൻ, പി. ​സോ​മ​രാ​ജ​ൻ നാ​യ​ർ, എ​സ്. ദേ​വ​രാ​ജ​ൻ, കു​ഞ്ഞു​മോ​ൻ, ഫാ. ​ഷാ​ജ​ൻ നൊ​റോ​ണ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷ് തെ​ങ്ങി​ല​ഴി​ക​ത്ത്, ജോ​സ് മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ: ടി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ (ചെ​യ​ർ​മാ​ൻ), ജ​മാ​ലു​ദീ​ൻ കു​ഞ്ഞ്, (വൈ​സ് ചെ​യ​ർ​മാ​ൻ ) ടി​ങ്കു പ്ലാ​ക്കാ​ട് (ക​ൺ​വീ​ന​ർ ), എ. ​ഷ​ഹ്‌​റു​ദീ​ൻ, ശ്യാം​ജി​ത്ത് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ). എ​ഡ്വേ​ർ​ഡ് (ട്രെ​ഷ​ർ ).