ഡിജിപിയു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജ​ന​കീ​യ​മാ​യി
Saturday, August 17, 2019 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന പോലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്‌​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണ​ന​യ്‌​ക്കെ​ത്തി​യ​ത് 239 പ​രാ​തി​ക​ൾ.

കൊ​ട്ടാ​ര​ക്ക​ര ജൂ​ബി​ലി മ​ന്ദി​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് അ​ദാ​ല​ത്ത് ആ​രം​ഭി​ച്ച​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ന്നു​മു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്ത് അ​വ​സാ​നി​ച്ച​ത് വൈ​കുന്നേരം അഞ്ചോ​ടെ​യാ​ണ്. പ​രാ​തി​യു​മാ​യി എ​ത്തി​യ എ​ല്ലാ​വ​രേ​യും ഡിജിപി നേ​രി​ൽ കാ​ണു​ക​യും പ​രാ​തി കേ​ൾ​ക്കു​ക​യു​മു​ണ്ടാ​യി. അ​പ്പോ​ൾ​ത്ത​ന്നെ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണ​വും കേ​ട്ട​ശേ​ഷം ന​ട​പ​ടി​ക​ൾ​ക്കാ​യി പോലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സി​ലേ​ക്കു കൈ​മാ​റി. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക വി​ഭാ​ഗം പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

174 പ​രാ​തി​ക​ളാ​ണ് മു​ൻ​കൂ​റാ​യി ര​ജി​സ്ട​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 153 പേ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി. ത​ത്സ​മ​യം ല​ഭി​ച്ച​ത് 65 പ​രാ​തി​ക​ളും. പോ​ലീ​സി​ന് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ​രാ​തി​ക​ളും നി​ര​വ​ധി​യു​ണ്ടാ​യി​രു​ന്നു. ദു​രൂ​ഹ മ​ര​ണം, അ​ടി​പി​ടി​ക​ൾ, ആ​ശ്രി​ത നി​യ​മ​നം, പോലീ​സി​ന്‍റെ വീ​ഴ്ച​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ സ്വ​ത്ത് ത​ർ​ക്കം, വ​ഴി​ത്ത​ർ​ക്കം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ൾ, റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി സി​വി​ൽ പ്ര​ശ്‌​ന​ങ്ങ​ളും പ​രാ​തി​ക​ളാ​യെ​ത്തി.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നു ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ പ്ര​ത്യേ​ക സ​ർ​വീ​സ് അ​ദാ​ല​ത്തും ന​ട​ത്തി.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ, പ്രൊ​ബേ​ഷ​ൻ കാ​ലാ​വ​ധി പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു. റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ, കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, ജി​ല്ല​യി​ലെ വി​വി​ധ വി​ഭാ​ഗം ഡിവൈഎ​സ്പിമാ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ദാ​ല​ത്തി​ന് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര പോലീ​സ് സ്‌​റ്റേ​ഷ​നും ഡിജിപി സ​ന്ദ​ർ​ശി​ച്ചു.