പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി
Saturday, August 17, 2019 11:16 PM IST
ശാ​സ​താം​കോ​ട്ട: കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കാ​രൂ​ർ ക​ട​വ് പാ​ല​ത്തി​ൽ പി​ഡ​ബ്ല്യൂ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി. അ​ന​ധി​കൃ​ത​മാ​യ മ​ണ​ൽ ഊ​റ്റ് മൂ​ലം തൂ​ണു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ക​യും കൈ​വ​രി​ക​ളും പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റും ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യ പാ​ലം അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ത്യാ​വ​ശ്യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.