നേ​ത്ര​രോ​ഗ ചി​കി​ത്സാ​ക്യാ​ന്പ് ന​ട​ത്തി
Saturday, August 17, 2019 11:16 PM IST
കു​ണ്ട​റ: മു​ള​വ​ന ജെ​എം​വൈ​എം​എ ലൈ​ബ്ര​റി​യു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി നേ​ത്ര​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ള​വ​ന പ്ലാ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നേ​ത്ര​രോ​ഗ​ചി​ത്സാ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ലേ​ഖാ വേ​ണു​ഗോ​പാ​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു​രാ​ജേ​ന്ദ്ര​ൻ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആ​ർ.​മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന.​ജി.​പി​ള്ള, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ലി​സി​മാ​ത്യു, ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് കൃ​പ അ​നി​യ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ.​ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.