റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ല്‍
Thursday, July 18, 2019 12:43 AM IST
പ​ത്ത​നാ​പു​രം: കു​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ കു​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ വ​ന്ന​വ​രാ​ണ് സ​മീ​പ​ത്തെ ട്രാ​ക്കി​നോ​ട് ചേ​ര്‍​ന്ന കു​റ്റി​ക്കാ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​റു​പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളു​ടെ വേ​ഷം പാ​ന്‍റും ഷ​ര്‍​ട്ടു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ങ്കാ​ശി​യി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ ടി​ക്ക​റ്റ​ല്ലാ​തെ തി​രി​ച്ച​റി​യാ​നു​ള്ള ഒ​രു രേ​ഖ​യും മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. നെ​റ്റി​യി​ലും ത​ല​യ്ക്കും മു​റി​വേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. കു​ര സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പി​ല്ലാ​ത്ത ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും തെ​റി​ച്ച് വീ​ണ​തോ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​പാ​യം സം​ഭ​വി​ച്ച​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.