വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലെ സം​ഘ​ട്ട​നം; ര​ണ്ടു പേ​ർ റി​മാ​ൻഡിൽ
Monday, July 15, 2019 1:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ടൗ​ണി​ലെ ര​ണ്ടു പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഇ ​രുസ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ര​ണ്ടു ജീ​വ​ന​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻഡ് ചെ​യ്തു.​ അ​മ്പ​ല​ത്തും കാ​ല കാ​ക്ക​ക്കോ​ട്ടൂ​ർ രാ​ഘ​വ വി​ലാ​സ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (20), പൂ​യ​പ്പ​ള്ളി പാ​ണ​യം ദീ​പു (41) എ​ന്നി​വ​രാ​ണ് റി​മാ​ൻഡി​ലാ​യ​ത്.
പു​ല​മ​ൺ ജം​ഗ്ഷ​നു സ​മീ​പം തി​രു​വ​ന​ന്ത​പു​രം റോ​ഡ​രി​കി​ലു​ള്ള ഐ ​മാ​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു​ള്ള ശ്രീ ​വി​നാ​യ​ക വാ​ഹ​ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​ച്ച​ഭാ​ഷി​ണി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വാ​ഹ​ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​ൻ അ​ന​ന്ത​കൃ​ഷ്ണ​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സൂ​പ്പ​ർ മാ​ർ​ക്ക​റജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​തി​നാ​ണ് വാ​ഹ​ന​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യു​ടെ അ​നു​ജ​ൻ ദീ​പു അ​റ​സ്റ്റി​ലാ​യ​ത്.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ക്കു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി​യു​ണ്ട്. വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​യും താ​ഴ്ന്ന ത​സ്തി​ക​ക​ളി​ലും ഇ​ത്ത​രം ആ​ളു​ക​ളെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്. വി​ല​യും സേ​വ​ന​വും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വേ​ണ്ടി​വ​ന്നാ​ൽ കാ​യി​ക​മാ​യി നേ​രി​ടു​ക​യും ചെ​യ്യും.
ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു തു​ട​ങ്ങി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.