പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ചു
Monday, July 15, 2019 1:34 AM IST
കൊ​ല്ലം: ക്വ​യി​ലോ​ൺ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ മാ​തൃ​കാ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​എ​സ്.​അ​ൽ​ഫോ​ൺ‌​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ.​ജോ ആ​ന്‍റ​ണി അ​ല​ക്സ്, കോ​ർ​പ്പ​റേ​ഷ​ൻ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, സ​ബീ​ന, ആ​ശാ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

ചാത്തന്നൂർ: ഹെൽപ് എ പൂവർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ രോഗികൾക്കും മറ്റും ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.
ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് ഹമീദ് ഉദ്ഘാടനം ചെയ്തു. സന്തോഷ് പ്രിയൻ അധ്യക്ഷത വഹിച്ചു. അഡ്വ.കൊട്ടിയം എൻ.അജിത്കുമാർ, പി.രമണിക്കുട്ടി, ജോൺസൺ, വിജയചന്ദ്രൻ, വി.ജി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റിന്‍റെ 28ാമത് പ്രതിമാസ പരിപാടിയാണ് നടന്നത്.