തെ​ങ്ങ് വീ​ണ് വീ​ടിന്‍റെ മേ​ൽ​ക്കൂ​ര​യും വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ന്നു
Friday, July 12, 2019 11:16 PM IST
ച​വ​റ: തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ന്നു. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണെ​ങ്കി​ലും വൈ​ദ്യു​തി ഇ​ല്ലാ​താ​യ​തി​നാ​ൽ ആ​ർ​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. ച​വ​റ ,പു​തു​ക്കാ​ട് കാ​വ​യ്യ​ത്ത് അ​ന​സിന്‍റെ ഓ​ടി​ട്ട വീ​ടി​ന്‍റെ ​മേ​ൽ​ക്കൂ​ര​യും സ​മീ​പ​ത്ത് റോ​ഡ​രു​കി​ൽ നി​ന്ന വൈ​ദ്യു​തി പോ​സ്റ്റു​മാ​ണ് ത​ക​ർ​ന്ന​ത് .ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു. വീ​ട്ടി​ലു​ള്ള​വ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി .
ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​യ മു​ല്ല​ശേ​രി​ൽ ഗോ​പ​കു​മാ​റി​ന്‍റെ വീ​ടിന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന തെ​ങ്ങാ​ണ് വീ​ണ​ത്. തെ​ങ്ങി​ന്‍റെ താ​ഴ് ഭാ​ഗം ദ്ര​വി​ച്ച് നി​ന്ന​താ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു .ഗോ​പ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലും ഭാ​ഗി​ക​മാ​യി​ത​ക​ർ​ന്നു.