കൂ​ട്ട​ന​ട​ത്തം ഇ​ന്നു കൊ​ല്ല​ത്ത്
Friday, July 12, 2019 11:16 PM IST
കൊ​ല്ലം: സോ​ല​സ് കൊ​ല്ലം ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് കൊ​ല്ല​ത്ത് കൂ​ട്ട​ന​ട​ത്തം ന​ട​ത്തും. ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് ബീ​ച്ച് വ​രെ​യാ​ണ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് ന​ട​ത്തം ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വി.​ആ​ർ.​ശ​ർ​മ ച​ന്ദ്ര​ൻ അ​റി​യി​ച്ചു. മാ​ര​ക​രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കും പു​ന​ര​ധി​വാ​സ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ല​സ് ലോ​ക​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ കൂ​ട്ട​യോ​ട്ട​വും കൂ​ട്ട ന​ട​ത്ത​വും സം​ഘ​ടി​പ്പി​ച്ച് വ​രി​ക​യാ​ണ്.